വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മദ്രാസ് ഐ.ഐ.ടിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

ഐ.ഐ.ടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡീന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മദ്രാസ് ഐ.ഐ.ടിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് അന്വേഷണ സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ രണ്ടെണ്ണം ഐ.ഐ.ടി അധികൃതര്‍ അംഗീകരിച്ചു.ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ഐ.ഐ.ടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഡീന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥികളുടെ മറ്റ് ആവശ്യങ്ങള്‍ ഐഐടി അധികൃതര്‍ പൂര്‍ണമായി അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെല്‍ രൂപവത്കരിക്കും.

മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളാണ് അംഗീകരിച്ചത്. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യാമെന്ന ഉറപ്പും ഡീന്‍ നല്‍കിയതോടെയാണ് സമരം പിന്‍വലിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഐ.ഐ.ടി മദ്രാസില്‍ ഇനി മരണങ്ങള്‍ ഉണ്ടാകില്ലെന്ന പ്രതീക്ഷ പങ്കുവെച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.സമരം പിന്തുണച്ചതിന് വിദ്യാര്‍ഥി സമൂഹത്തിനും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായും വിദ്യാര്‍ഥികള്‍ അറിയിച്ചു.

Story by
Read More >>