ഇവിടെ വെച്ച് നിര്‍ത്തുന്നതാണ് നല്ലത്- സമസ്തക്ക് താക്കീതുമായി ഫസല്‍ ഗഫൂര്‍

തനിക്കിതൊരു വ്യക്തിപരമായ അഭിമാന പ്രശ്‌നമായ സ്ഥിതിക്ക് എം.ഇ.എസിന് അതീതമായി താന്‍ സുപ്രിം കോടതി വരെ പോകും. സമസ്തക്ക് ഈ യുദ്ധം ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

ഇവിടെ വെച്ച് നിര്‍ത്തുന്നതാണ് നല്ലത്- സമസ്തക്ക് താക്കീതുമായി ഫസല്‍ ഗഫൂര്‍

നിഖാബ് സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് സമസ്തക്ക് നല്ലതെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. എം.ഇ.എസ് സെര്‍ക്കുലറുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ സ്ഥാപനങ്ങളില്‍ എന്ത് വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ ഇടപെടുന്നില്ല. വിഷയം കോടതിയിലെത്തിയാല്‍ ന്യൂനപക്ഷ അവകാശങ്ങളിലെല്ലാം കോടതി കൈയിടുന്ന അവസ്ഥ വരും. മതേതര ചിന്തകളുമായി മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.എസിന് ഇത്‌കൊണ്ട് വലിയ പരുക്കുകളൊന്നും ഉണ്ടാവില്ല. അതേസമയം, സമസ്ത മതപരമായി പ്രവര്‍ത്തിക്കുന്നവരാണെന്നും പല സ്ഥാപനങ്ങളും ഇവര്‍ക്കുണ്ടെന്നും അതുകൊണ്ട് കൂടുതല്‍ പരുക്കുകള്‍ സമസ്തക്കാണ് സംഭവിക്കുകയെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

തനിക്കിതൊരു വ്യക്തിപരമായ അഭിമാന പ്രശ്‌നമായ സ്ഥിതിക്ക് എം.ഇ.എസിന് അതീതമായി താന്‍ സുപ്രിം കോടതി വരെ പോകും. സമസ്തക്ക് ഈ യുദ്ധം ഇവിടെ വെച്ച് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.

Read More >>