സ്‌നേഹിച്ച പെണ്ണിനെ വഞ്ചിച്ച മകനെ തള്ളി, ഒരച്ഛന്‍ ചെയ്തത്

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയാണ് കഥയിലെ നായകന്‍. ആറു വര്‍ഷം മുമ്പാണ് പ്ലസ്ടുവില്‍ പഠിക്കുന്ന മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ ഒളിച്ചോടുന്നതും.

സ്‌നേഹിച്ച പെണ്ണിനെ വഞ്ചിച്ച മകനെ തള്ളി, ഒരച്ഛന്‍ ചെയ്തത്

മനുഷ്യന്‍ സ്വാര്‍ത്ഥരാണെന്നാണ് പൊതുവെ പറയാറ്. സ്വന്തം മക്കളും കുടുംബവും കഴിഞ്ഞേ ഏതൊരച്ഛനും അമ്മക്കും ബാക്കിയെന്തും ഉണ്ടാവൂ.., എന്നാല്‍ അതെല്ലാം മാറ്റിയെഴുതിയ ഒരച്ഛനെക്കുറിച്ച് സദ്യ പല്ലവിയെന്ന ആര്‍ടിസ്റ്റ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയാണ് കഥയിലെ നായകന്‍. ആറു വര്‍ഷം മുമ്പാണ് പ്ലസ്ടുവില്‍ പഠിക്കുന്ന മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നതും ഒടുവില്‍ ഒളിച്ചോടുന്നതും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വേണ്ടെന്ന് പറഞ്ഞതോടെ രണ്ട് പേര്‍ക്കും പ്രയാപൂര്‍ത്തിയായ ശേഷം വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് മകനെ ഹോസ്റ്റലിലും പെണ്‍കുട്ടിയെ ഷാജി സ്വന്തം വീട്ടിലും താമസിപ്പിച്ചു.

എന്നാല്‍ മകന്‍ മറ്റൊരു പെണ്ണുമായി പ്രണയത്തിലാവുന്നുവെന്ന് കണ്ട ഷാജി മകനെ ഗള്‍ഫിലേക്ക് കൊണ്ടു പോയി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ലീവിനെത്തിയ മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയതു. ഇതോടെ ഷാജി വീണ്ടും കുഴപ്പത്തിലായി. എന്നാല്‍ ഷാജി പതറിയില്ല, മകനെ തള്ളി പറഞ്ഞു. മകന്‍ സ്‌നേഹിച്ച കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരില്‍ തന്റെ സ്വത്തുക്കള്‍ എഴുതി വെക്കുകയും കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായി പെണ്‍കുട്ടിയുെട വിവാഹം നടത്തുകയും ചെയ്തു. എട്ടു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ കൂടിയാണ് ഷാജി.

സദ്യ പല്ലവിയുടെ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു..... താലി കെട്ട് കണ്ണു നനയാതെ കാണാനായില്ല...

(സുഹൃത്തിന്റെ കൂടെ കൂട്ട് പോയതാണ് ഞാന്‍)

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്... ...

6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്... പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടിയെ. സ്വന്തം വീട്ടിലും നിര്‍ത്തി... എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു... എന്നറിഞ്ഞ ഷാജിയേട്ടന്‍ അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ് ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.....

ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല... ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്

നന്ദി ബിനുവേട്ടാ... ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.

Read More >>