ലോകകപ്പ്: ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ആദ്യമായാണ് ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടാനാവുന്നത്.

ലോകകപ്പ്: ലോകചാമ്പ്യന്മാരായി ഇംഗ്ലണ്ട്

ലോഡ്‌സ്‌: സൂപ്പര്‍ ഓവറിലേക്ക് നീണ്ടുനിന്ന ലോകകപ്പ് ഫൈനലിന് ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. എതിരാളികളായ ന്യൂസിലന്റെിനെ തോല്‍പ്പിക്കാതെ തന്നെയാണ് ഇംഗ്ലണ്ട് ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്.

ന്യൂസിലാന്റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് പുറത്താവുകയായിരുന്നു. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ആദ്യമായാണ് ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടാനാവുന്നത്.

ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ആതിഥേയ രാജ്യം ലോകചാമ്പ്യനാകുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും റണ്ണപ്പുകളായി തൃപ്തിയടയാനായി ന്യൂസീലന്‍ഡിന്റെ വിധി. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയോടെ ഏഴ് വിക്കറ്റിനാണ് ന്യൂസിലന്റെിന് തോല്‍ക്കേണ്ടിവന്നത്.

കഴിഞ്ഞ തവണ പ്രാഥമിക റൗണ്ടില്‍ തന്നെ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായിരുന്നു.1992ലായിരുന്നു അവരുടെ അവസാന ഫൈനല്‍ മത്സരം കളിച്ചത്.

Read More >>