ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നു

വാഹനാപകടം ഉണ്ടാക്കുന്നവർ ഡൂപ്ലിക്കേറ്റ് ലൈസൻസ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് തടയാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്

ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നു

ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനാപകടം ഉണ്ടാക്കുന്നവർ ഡൂപ്ലിക്കേറ്റ് ലൈസൻസ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് തടയാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആധാറുമായി ബന്ധിപ്പിക്കുമ്പോൾ കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ഉള്ളതിനാൽ ഇത്തരക്കാർക്കു എളുപ്പം രക്ഷപ്പെടാനാവില്ല.

Read More >>