'മോദിയല്ലെങ്കില്‍ സോണിയയോ എ.കെ ആന്റണിയോ പ്രധാനമന്ത്രിയാകും'

മുഖ്യ പ്രാദേശിക കക്ഷികളില്‍ പലരും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ല. പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിങിനെ എതിര്‍ക്കുന്നവരുണ്ടാകും.

മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ എ.കെ ആന്റണിയോ പ്രധാനമന്ത്രിയാകുമെന്ന് ഇടതുപക്ഷ ചിന്തകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പ്രവചനം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവചനം.

മുഖ്യ പ്രാദേശിക കക്ഷികളില്‍ പലരും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ല. പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിങിനെ എതിര്‍ക്കുന്നവരുണ്ടാകും. മമത ബാനര്‍ജി , മായാവതി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ പ്രധാനമന്ത്രി കാംക്ഷികളാണ്. എന്നാല്‍ സോണിയ ഗാന്ധിയാവുന്നതിനോട് ഇവര്‍ക്ക് എതിര്‍പ്പുണ്ടാവില്ല.

യു.പി.എ അദ്ധ്യക്ഷയായ സോണിയ ഗാന്ധി പിന്മാറിയാല്‍ എ.കെ ആന്റണിക്കാവും നറുക്ക് വീഴുകയെന്നും അദ്ദേഹം സ്വീകാര്യനായിരിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദിയല്ലെങ്കില്‍ സോണിയ ഗാന്ധിയോ ഏ കെ ആന്റണിയോ പൊതുസമ്മത പ്രധാനമന്ത്രിയാകും.

ഏറ്റവുമധികം സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവെന്ന നിലയില്‍ നരേന്ദ്ര മോദിയെ രാഷ്ട്രപതി ക്ഷണിക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത ഊഴം കോണ്‍ഗ്രസ്സിനായിരിക്കും. പ്രമുഖ പ്രാദേശിക കക്ഷികളില്‍ പലതും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറാവില്ല. പത്തു വര്‍ഷത്തെ ഭരണ വീഴ്ചയുടെ ഉത്തരവാദിയായ മന്‍മോഹന്‍ സിംഗിനെ എതിര്‍ക്കുന്നവര്‍ ഉണ്ടാകും. മമത ബാനര്‍ജി , മായാവതി, ശരത് പവാര്‍, മുലായം സിംഗ് യാദവ്, ദേവഗൗഡ, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ പ്രധാനമന്ത്രി കാംക്ഷികളാണ്. യുപിഎ അദ്ധ്യക്ഷയായ സോണിയയെ അംഗീകരിക്കാന്‍ ഇവര്‍ക്കാര്‍ക്കും വിഷമമുണ്ടാവില്ല. സോണിയ നിഷേധിച്ചാല്‍ നറുക്കു വീഴുന്നത് ആന്റണിക്കായിരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനും മിക്ക കക്ഷികള്‍ക്കും ആന്റണി സ്വീകാര്യനായിരിക്കും.

Read More >>