മോദിയേക്കാള്‍ നല്ലത് അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാവുന്നതെന്ന് പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന

മോദിയേക്കാള്‍ നല്ലത് അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാവുന്നതെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി പ്രധാനമന്ത്രിയാവുന്നതിനേക്കാള്‍ നല്ലത് അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് എന്നാണ് പ്രിയങ്ക ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

ലോകത്തിലെ ഏറ്റവും മികച്ച നടനെയാണ് നിങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. മോദി പ്രധാനമന്ത്രിയാവുന്നതിനേക്കാള്‍ നല്ലത് അമിതാഭ് ബച്ചന്‍ പ്രധാനമന്ത്രിയാകുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് പേരായാലും നിങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

യു.പിയടക്കം നിര്‍ണായക സംസ്ഥാനങ്ങള്‍ 19 തീയതി വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

Read More >>