ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് വച്ച് കാണാതായി

മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് കാണാനെത്തിയതായിരുന്നു ഇവര്‍

ഓസ്‌ട്രേലിയന്‍ വനിതയെ കോഴിക്കോട് വച്ച് കാണാതായി

കോഴിക്കോട്: ഓസ്ട്രോലിയന്‍ വനിതയെ കോഴിക്കോട് നഗരത്തില്‍ വച്ച് കാണാതായതായി പരാതി. ഓസ്ട്രേലിയന്‍ സ്വദേശിയായ വെസ്ന എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ നിന്ന് കാണാതായത്.

മലയാളിയായ സുഹൃത്തിനൊപ്പം കോഴിക്കോട് കാണാനെത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹ്യത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബെന്നിയും വെസ്നയും വയനാട്ടില്‍ നിന്ന് കോഴിക്കോട് എത്തിയത്. കോഴിക്കോട് തങ്ങാന്‍ ഇവര്‍ റൂം എടുത്തിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

നഗരം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>