സംഗീതം കൊണ്ട് ഓട്ടിസത്തെ തോല്‍പ്പിച്ച് ആല്‍വിന്‍

ആല്‍വിന് നാലു മാസം പ്രായമുള്ളപ്പോഴാണ് അമ്മ സ്മിത മകന്റെ സംഗീതപ്രേമം മനസ്സിലാക്കിയത്. പല രാത്രികളിലും ഞെട്ടിയുണരുന്ന കുഞ്ഞ് ആല്‍വിനെ ഉറക്കാന്‍ താരാട്ടു പാട്ടല്ല, സിനിമാ ഗാനങ്ങളെയാണ് അമ്മ സ്മിതക്കു ആശ്രയിക്കേണ്ടി വന്നത്.

സംഗീതം കൊണ്ട് ഓട്ടിസത്തെ തോല്‍പ്പിച്ച് ആല്‍വിന്‍

കൊച്ചി: സംഗീതത്തേക്കാള്‍ മാധുര്യമേറിയ ഏതു മരുന്നുണ്ട് വേറെ? ഓട്ടിസം ബാധിതനായ കൊച്ചി പൂക്കാട്ടുപടി സ്വദേശിയായ 20 വയസ്സുകാരന്‍ ആല്‍വിന്റെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത സ്ഥാനമാണ് സംഗീതത്തിനുള്ളത്. അവന്‍ ഉണരുന്നതും ഉറങ്ങുന്നതും സംഗീതം കേട്ടുകൊണ്ടാണ്. ഭക്ഷണത്തിന്റെ രുചി ആസ്വദിക്കുന്നതു പോലും ഈണത്തിന്റെ മാധുര്യമനുസരിച്ചാണ്.

ആല്‍വിന് നാലു മാസം പ്രായമുള്ളപ്പോഴാണ് അമ്മ സ്മിത മകന്റെ സംഗീതപ്രേമം മനസ്സിലാക്കിയത്. പല രാത്രികളിലും ഞെട്ടിയുണരുന്ന കുഞ്ഞ് ആല്‍വിനെ ഉറക്കാന്‍ താരാട്ടു പാട്ടല്ല, സിനിമാ ഗാനങ്ങളെയാണ് അമ്മ സ്മിതക്കു ആശ്രയിക്കേണ്ടി വന്നത്. മാതാപിതാക്കള്‍ എത്ര ശാഠ്യം പിടിച്ചാലും ഒരുരുള ചോറു കഴിക്കാത്ത ആല്‍വിന്‍ അരികില്‍ സംഗീതമുണ്ടേല്‍ കുസൃതിയോടെ ഭക്ഷണത്തിനരികിലെത്തും.

സംഗീതത്തോടുള്ള ഇഷ്ടം മനസ്സിലാക്കിയ സ്മിത 90കളിലെ മനോഹര ഗാനങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോയി. യേശുദാസിന്റേയും ജയചന്ദ്രന്റേയും ജാനകിയമ്മയുടേയും ശബ്ദം അവന്‍ ആസ്വദിച്ചു. അമ്മ സംഗീതം പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അവന് താല്‍പര്യമില്ലായിരുന്നു. അതോടെ സംഗീത പഠനശ്രമം ഉപേക്ഷിച്ചു.

എന്നാല്‍ ആല്‍വിന്‍ മനോഹരമായി പാടും- താന്‍ കേള്‍ക്കുന്ന പാട്ടുകള്‍ അതേ ഭാവത്തിലും ഈണത്തിലും. പാലാരിവട്ടം നവജീവന്‍ സ്പെഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍വിന്റെ പാട്ടുകള്‍ക്കായി മറ്റു കുട്ടികള്‍ കാതോര്‍ത്തിരിക്കുമെന്ന് അദ്ധ്യാപിക ഷൈനി വിന്‍സണ്‍ പറയുന്നു. അവന്‍ പാടുന്നത് കേട്ടാല്‍ സംഗീതം പഠിക്കാത്ത കുട്ടിയാണെന്ന് തോന്നുകയില്ല. അത്ര മാധുര്യമാണ് ആ ശബ്ദദത്തിന്. അതിനേക്കാള്‍ ഹൃദ്യമാണ് തെരഞ്ഞെടുക്കുന്ന പാട്ടുകള്‍. തന്റെ പ്രിയ വിദ്യാര്‍ത്ഥിയെ പറ്റി പറയുമ്പോള്‍ അദ്ധ്യാപികക്ക് വാക്കുകളേറെ.

Read More >>