ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒന്നിക്കുന്നു, സീറ്റ് ധാരണയായതായി റിപ്പോർട്ട്

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടാനായെങ്കിലും 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തരംഗത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയായിരുന്നു. 70 അംഗ നിയമസഭയില്‍ 67ലും ആം ആദ്മി നേടിയപ്പോള്‍ മൂന്നെണ്ണം ബി.ജെ.പി നേടി.

ഡല്‍ഹിയില്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒന്നിക്കുന്നു, സീറ്റ് ധാരണയായതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഏഴ് ലോകസഭാ സീറ്റുകളില്‍ മൂന്നില്‍ വീതം ഇരു പാര്‍ട്ടികള്‍ മത്സരിക്കാനും ബാക്കി വരുന്ന ഒരു സീറ്റില്‍ ബി.ജെ.പി വിമത നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിങ്ഹയെയും മത്സരിപ്പിക്കാന്‍ ധാരണയായെന്ന് ദേശിയ മാദ്ധ്യമമായ ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റും നേടാനായെങ്കിലും 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തരംഗത്തില്‍ ഇല്ലാതാവുകയായിരുന്നു. 70 അംഗ നിയമസഭയില്‍ 67ലും ആം ആദ്മി നേടിയപ്പോള്‍ മൂന്നെണ്ണം ബി.ജെ.പി നേടി. അതേസമയം ആം ആദ്മി - കോണ്‍ഗ്രസ് സഖ്യത്തില്‍ ഇരു പാര്‍ട്ടിയിലും അസ്വസ്ഥതകളുണ്ട്.


ഡല്‍ഹിയില്‍ തകര്‍ന്ന പാര്‍ട്ടിയെ വീണ്ടും കെട്ടിപെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പി.സി.സി പ്രസിഡന്റ് അജയ് മാക്കന്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. സിഖ് വിരുദ്ധ കലാപത്തിനെതിരെ പോരാടിയ അഭിഭാഷകന്‍ എച്ച്.എസ് ഫൂല്‍ക്യ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതും സഖ്യത്തെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി, വടക്ക് കിഴക്കന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും പടിഞ്ഞാറന്‍ ഡല്‍ഹി, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹി, ചാന്ദിനി ചൗക്ക് എന്നി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. അതോടൊപ്പം രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ഇരു പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കും.

Read More >>