പ്രാഥമികാവശ്യങ്ങള്‍ക്ക് വെള്ളമില്ല; കണ്ണൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ നിരാഹാരസമരം

പ്രാഥാമികാവശ്യങ്ങള്‍ക്കായുള്ള വെള്ളമില്ല, ദിവസവും അര ബക്കറ്റ് വെള്ളമാണ് ലഭിക്കുന്നത്. ജയില്‍ സുപ്രണ്ടിനും ഡി.ജിപിക്കും പല പ്രാവശ്യം പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതെതുടര്‍ന്നാണ് നിരഹാരമിരിക്കാന്‍ തീരുമാനിച്ചതെന്നും തടവുകാര്‍ പറയുന്നു.

പ്രാഥമികാവശ്യങ്ങള്‍ക്ക് വെള്ളമില്ല; കണ്ണൂര്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ നിരാഹാരസമരം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റ് തടവുകാരുടെ നിരഹാരസമരം. പത്താം ബ്ലോക്കിലെ തടവുകാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായുള്ള വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മാവോയിസ്റ്റ് കേസുകളില്‍ വിചാരണത്തടവുകാരായി കഴിയുന്ന ഉണ്ണികൃഷ്ണന്‍, കാളിദാസന്‍, ഇബ്രാഹീം എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മറ്റു തടവുകാരുടെ പിന്തുണയോടെയാണ് ഇവര്‍ നിരാഹാരമിരിക്കുന്നത്. നിരാഹാരമിരിക്കുന്ന ഇബ്രാഹിം ഹൃദ്രോഗിയാണ്.

പ്രാഥാമികാവശ്യങ്ങള്‍ക്കായുള്ള വെള്ളമില്ല, ദിവസവും അര ബക്കറ്റ് വെള്ളമാണ് ലഭിക്കുന്നത്. ജയില്‍ സുപ്രണ്ടിനും ഡി.ജിപിക്കും പല പ്രാവശ്യം പരാതി നല്‍കി. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇതെതുടര്‍ന്നാണ് നിരഹാരമിരിക്കാന്‍ തീരുമാനിച്ചതെന്നും തടവുകാര്‍ പറയുന്നു.

തടവുകാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് തടവുകാര്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്നും ജനകീയ മനുഷ്യവകാശ പ്രസ്ഥാനത്തിന്റെ നേതാവ് സി.പി റഷീദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Read More >>