ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം ഇന്നലെ റോഡരികിലെ ഷെഡ്ഡില്‍ ഇരിക്കുമ്പോഴായിരുന്നു സജിത്തിന് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു നാല് പേര്‍ക്കും മിന്നലേറ്റിരുന്നെങ്കിലും ഗുരുതരമായില്ല.

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: ഇന്നലെ കീഴാറ്റൂര്‍ പഞ്ചായത്ത് നെന്മിനിയില്‍ ഇടിമിന്നലേറ്റ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് ഇന്ന് (വ്യാഴം) രാവിലെ മരിച്ചു. നെന്മിനി റേഷന്‍ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകന്‍ സജിത്ത് (27) ആണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം ഇന്നലെ റോഡരികിലെ ഷെഡ്ഡില്‍ ഇരിക്കുമ്പോഴായിരുന്നു സജിത്തിന് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന മറ്റു നാല് പേര്‍ക്കും മിന്നലേറ്റിരുന്നെങ്കിലും ഗുരുതരമായില്ല.

മൂന്ന് മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു മരിച്ച യുവാവ്്. ഇപ്പോള്‍ പാണ്ടിക്കാട് - പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്‌സ് ബസില്‍ ഡ്രൈവറാണ്.അവിവാഹിതനാണ്. സഹോദരി :സൗമ്യ

മേലാറ്റൂര്‍ പൊലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരുവില്വാമല ഐവര്‍ മഠത്തില്‍ സംസ്‌ക്കാരം നടത്തും.

Read More >>