സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം

സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

തിരുവനന്തപുരം: പുതിയ സംസ്ഥാന കമ്മിറ്റിക്കു വേണ്ടിയുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മറ്റി ഉൾപ്പെടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളുമാണ് പിരിച്ചുവിട്ടത്. നാളെയാണ് യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന ദിവസം. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. സംഘടന തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും സമവായത്തിലൂടെ നേതൃത്വത്തെ കണ്ടെത്തണമെന്നും ആണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകാനാണ് ആണ് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് ഉത്തരവിറക്കി.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് യൂണിറ്റിന്റെ എല്ലാ തലത്തിലുമുള്ള കമ്മിറ്റികളും പിരിച്ചുവിടുന്നതായാണ് പ്രഖ്യാപനം. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രവീന്ദ്രദാസാണ് ഈ തീരുമാനം അറിയിച്ചത്.

Read More >>