ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

കണ്ണൂര്‍ : ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കതിരൂര്‍ ആറാം മൈലില്‍ വെച്ച് ബലേറോ ജീപ്പ് മറിഞ്ഞാണ് അപകടം. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണ്‍മാന്‍ അരുണിനും പരിക്കേറ്റു. ഹൈവേ പട്രോള്‍ സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ജനശതാബ്ദി എക്‌സ്പ്രസിന് കൊല്ലത്തേക്ക് പോകാന്‍ വീട്ടില്‍ നിന്ന് തലശ്ശേരി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം.

Read More >>