'സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു'; പരസ്യം നൽകിയത് ഏകാന്തതയിൽ മനം മടുത്ത്, വെളിപ്പെടുത്തി യുവാവ്

ബിപിഎൽ കാറ്റഗറിയിലുള്ളവരാണെങ്കിൽ അവർ പണം ഉന്നം വയ്ക്കാൻ സാധ്യതയുണ്ട്. ആത്മാർഥ സൗഹൃദം ലഭിക്കുമോയെന്ന സംശയമുണ്ട് അതിനാലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സൗഹൃദം വേണ്ടെന്ന് പരസ്യത്തിൽ ആവശ്യപ്പെട്ടതെന്നും യുവാവ്

കോഴിക്കോട്: സമൂഹ്യമാദ്ധ്യമത്തിൽ ഏറെ ചർച്ചപ്പെട്ട'സ്ത്രീ സൗഹൃദം' ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി യുവാവ്. ഏകനായത് കൊണ്ടും നിലവിൽ നല്ല സൗഹൃദങ്ങൾ ഇല്ലാത്തതുകൊണ്ടുമാണ് സ്ത്രീ സൗഹൃദം ക്ഷണിച്ച് പരസ്യം നൽകിയതെന്ന് യുവാവ് പറഞ്ഞു. മലയാള മനോരമയാണ് യുവാവിന്റെ പ്രതികരണം പുറത്തുവിട്ടത്.

മുപ്പതു വയസ്സുള്ള തനിക്ക് നല്ല സൗഹൃദങ്ങളില്ലെന്നും ഇപ്പോഴൊരു വിവാഹത്തിന് താൽപര്യമില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യം നൽകിയതെന്നും യുവാവ് പറഞ്ഞു.

പത്തനംതിട്ടയിൽ ജോലിചെയ്യുന്ന തന്‍റെ അച്ഛന്‍ നേരത്തെ മരിച്ചു. രണ്ട് സഹോദരിമാരുള്ളത് കേരളത്തിന് പുറത്താണ്. അവരോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഏകാന്തതയിൽ മനം മടുത്തതുകൊണ്ടാണ് പരസ്യം നൽകിയതെന്നും ഇയാൾ പറഞ്ഞു.

പുരുഷന്മാരുമായുള്ള സൗഹൃദത്തിന് താൽപര്യമില്ല സ്ത്രീകളുമായി സൗഹൃദമാണ് ലക്ഷ്യം മറ്റ് താൽപര്യങ്ങളില്ല. ഫേസ്ബുക്കും വാട്‌സ് ആപ്പും ഇല്ലാത്തതിനാലാണ് പത്രത്തില്‍ പരസ്യം നൽകിയത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിലർ പിന്തുണച്ചും ചിലർ ചീത്തവിളികളുമായാണ് പ്രതികരിച്ചതെന്നും യുവാവ് പറഞ്ഞു.

ബിപിഎൽ കാറ്റഗറിയിലുള്ളവരാണെങ്കിൽ അവർ പണം ഉന്നം വയ്ക്കാൻ സാധ്യതയുണ്ട്. ആത്മാർഥ സൗഹൃദം ലഭിക്കുമോയെന്ന സംശയമുണ്ട് അതിനാലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സൗഹൃദം വേണ്ടെന്ന് പരസ്യത്തിൽ ആവശ്യപ്പെട്ടതെന്നും യുവാവ് പറഞ്ഞു.

Read More >>