എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തുടരും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

താന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ. താന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും തന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നും പ്രയാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

എന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തുടരും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

തന്റെ കൊക്കിന് ജീവനുള്ള കാലത്തോള്ളം കോണ്‍ഗ്രസ്സുകാരനായി തുടരുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. 'ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമായിരുന്നു' എന്ന് പ്രയാര്‍ പറഞ്ഞതായി പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റും കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍.

താന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ. താന്‍ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും തന്നെ കൈപിടിച്ചുയര്‍ത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്നും പ്രയാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.തന്റെ കൊക്കിന് ജീവന്‍ ഉള്ള കാലത്തോളം ഞാന്‍ കോണ്‍ഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും എന്നാല്‍ അത് താന്‍ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പ്രയാര്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാംRead More >>