പെരുമ്പാവൂരിൽ കടമുറിക്ക് മുമ്പിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് നാടോടി യുവതിയാണെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം.

പെരുമ്പാവൂരിൽ കടമുറിക്ക് മുമ്പിൽ യുവതി കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: പെരുമ്പാവൂരിൽ കടമുറിക്ക് മുമ്പിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് സംഭവം. പ്രധാന റോഡിൽ നിന്ന് 20 മീറ്റർ അകലെയുള്ള ഹോട്ടലിൻറെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട് നാടോടി യുവതിയാണെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം.

സംഭവം കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. രാത്രി ഒരു മണിയോടെ രണ്ടു പേർ ഹോട്ടലിന് സമീപത്തേക്ക് കയറി വരുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഹോട്ടലിന് സമീപമുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് യുവതിയുടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.

Next Story
Read More >>