കാസര്‍കോട് സര്‍വകക്ഷി സമാധാന യോഗം ഇന്ന്;കോണ്‍ഗ്രസ്സ് ഉപവാസം ആരംഭിച്ചു

മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെന്നു ജില്ലാകളക്ടര്‍ അറിയിച്ചു

കാസര്‍കോട് സര്‍വകക്ഷി സമാധാന യോഗം ഇന്ന്;കോണ്‍ഗ്രസ്സ് ഉപവാസം ആരംഭിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകവും, തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെയും പാശ്ചാത്തലത്തില്‍ സര്‍വകക്ഷിസമാധാനയോഗം ഇന്ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മുഴുവന്‍ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ടെന്നു ജില്ലാകളക്ടര്‍ അറിയിച്ചു.മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന്‍ സംബന്ധിക്കും.

അതേസമയം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിന്റെ ശരത്ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ഉപവാസ സമരം വിദ്യാനഗര്‍ ബി.സി. റോഡില്‍ ആരംഭിച്ചു.

കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ ഉല്‍ഘാടനം ചെയ്തു. പി.സി.വിഷ്ണുനാഥ്, കെ. നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി. പ്രസിഡന്റ് ഹക്കിംകുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ചില്‍ പൂര്‍ണവിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും വി.എം.സുധീരന്‍ പറഞ്ഞു. അധികാര സ്വാധീനത്തില്‍ അന്വേഷണം മാറ്റിമറിക്കപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>