വയലിന്‍ തന്ത്രികളില്‍ എ ഗ്രേഡ് ഈണമിട്ട് നേഹ

എറണാകുളം ജില്ലാ കലോത്സവത്തില്‍ ഒരു നോട്ട് പോലും തെറ്റാതെ വയലിന്‍ വായിച്ച് മികച്ച പ്രകടനം നടത്തിയ നേഹയുടെ വാര്‍ത്ത തത്സമയം ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആദ്യമായാണ് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ മിടുക്കിക്ക് ഇനി സ്‌കൂള്‍ കലോത്സവ സാധ്യതകളില്ല എന്നത് ചെറിയ വിഷമമുണ്ട്.

വയലിന്‍ തന്ത്രികളില്‍ എ ഗ്രേഡ് ഈണമിട്ട് നേഹ

കൊച്ചി: വയലിനില്‍ ഈണം തെറ്റാതെ നേഹ സംസ്ഥാന കലോത്സവത്തിലും തിളങ്ങി. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പാശ്ചാത്യ വയലിനില്‍ എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് കുമ്പളങ്ങി സ്വദേശി നേഹ ഫിലിപ്.

എറണാകുളം ജില്ലാ കലോത്സവത്തില്‍ ഒരു നോട്ട് പോലും തെറ്റാതെ വയലിന്‍ വായിച്ച് മികച്ച പ്രകടനം നടത്തിയ നേഹയുടെ വാര്‍ത്ത തത്സമയം ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആദ്യമായാണ് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയായ ഈ മിടുക്കിക്ക് ഇനി സ്‌കൂള്‍ കലോത്സവ സാധ്യതകളില്ല എന്നത് ചെറിയ വിഷമമുണ്ട്.

മികച്ച മത്സരമായിരുന്നു ഹയര്‍ സെക്കന്ററി വിഭാഗം വയലിനില്‍ നടന്നത്. മത്സരിച്ച 14ല്‍ 10 പേരും എ ഗ്രേഡിന് അര്‍ഹരായി. എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്റി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.നേഹയുടെ പിതാവ് ഫിലിപ് ഡയസും വയലിന്‍ വാദകനാണ്. പിതാവിനൊപ്പം നിരവധി വേദികളിലും നേഹ വയലിന്‍ വായിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം വയലിന്‍ വായനയും ഒരുമിച്ച് കൊണ്ടുപൊകണമെന്നാണ് നേഹയുടെ ആഗ്രഹം.

Next Story
Read More >>