ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറി‍ഞ്ഞു; വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു

വാതകച്ചോർച്ച ഉണ്ടായതിനാൽ പാതയിലെ ഗതാഗതം നിരോധിച്ചു. രാത്രി 1 മണിയോടെയാണ് ടാങ്കർ മറിഞ്ഞത്.

ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറി‍ഞ്ഞു; വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു

കാസർകോട്: കാസർകോട്- മംഗലാപുരം ദേശീയപാതയിൽ പാചകവാതക ടാങ്കർ അപകടത്തിൽപ്പെട്ട് വാതകം ചോർന്നു. മംഗലാപുരത്തു നിന്നു കോയമ്പത്തൂരിലേയ്ക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞത്. ഭാരത് പെട്രോളിയത്തിന്റെ ടാങ്കർ അപകടത്തിൽപ്പെട്ടത്.

തെറിച്ച് വീണതിനെ തുടർന്നാണ് സിലിണ്ടറിന്റെ സേഫ്റ്റി വാൾവിൽ പൊട്ടലുണ്ടായത്. വാതകച്ചോർച്ച ഉണ്ടായതിനാൽ പാതയിലെ ഗതാഗതം നിരോധിച്ചു. രാത്രി 1 മണിയോടെയാണ് ടാങ്കർ മറിഞ്ഞത്.

അപകട സാധ്യതയുള്ളതിനാൽ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. മേഖലയിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. അഗ്‌നി രക്ഷാസേന ടാങ്കർ തണുപ്പിക്കാൻ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിൻ ഗതാഗാതവും താൽക്കാലികമായി നിർത്തിവച്ചു.

Next Story
Read More >>