കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടും 4 തൊഴിലാളികളെയും കാണാനില്ല

ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.

കൊല്ലം ശക്തികുളങ്ങരയിൽ  മത്സ്യബന്ധനത്തിന് പോയ ബോട്ടും 4 തൊഴിലാളികളെയും കാണാനില്ല

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടും 4 തൊഴിലാളികളെയും കാണാനില്ല. കോസ്റ്റൽ പൊലിസും കോസ്റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്.

നീണ്ടകര സ്വദേശി മജീദിന്‍റെ ഉടമസ്ഥതയിലുള്ള 'സ്നേഹിതൻ' എന്ന ബോട്ടാണ് കാണായത്. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.

Read More >>