ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

നെയ്യാര്‍ ഡാം ആശ്രമത്തില്‍ പൂജകഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു

ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിളമൂട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ തല്‍ക്ഷണം മരിച്ചു. നെയ്യാര്‍ ഡാം ആശ്രമത്തില്‍ പൂജകഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്ന കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹരചൈതന്യ, രാജന്‍ബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്.പകല്‍ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.സ്വാമി ഹരിഹരചൈതന്യയും സംഘവും കായംകുളം ഭാഗത്തേക്ക് കാറില്‍ പോകുമ്പോള്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ ചിറയില്‍ കീഴ് സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്.കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More >>