കെ.എസ്.ആര്‍.ടി.സി ബസും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം.

കെ.എസ്.ആര്‍.ടി.സി ബസും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാള്‍: ചങ്ങരംകുളം മാന്തടത്ത് കെ.എസ്.ആര്‍.ടി.സി ബസും വാനും കൂട്ടിയിടിച്ച് വാന്‍ യാത്രികനായ യുവാവ് മരിച്ചു. കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (48) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും വാനും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം മുഴുവനായും തകര്‍ന്നു. ചങ്ങരംകുളം പൊലീസ്, പൊന്നാനി ഫയര്‍ ഫോഴ്‌സ്, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

Read More >>