ബി.ജെ.പി പ്രവേശനം രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം: എ.പി. അബ്ദുള്ളക്കുട്ടി

ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന മണ്ണാണ് അവിടെയെക്കാലത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പി പ്രവേശനം രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം: എ.പി. അബ്ദുള്ളക്കുട്ടി

കാസര്‍കോട്: നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളെ പിന്തുണച്ചതിന്റെ പേരില്‍ ഇടത്-വലത് മുന്നണികളില്‍ നിന്ന് പടിയടച്ച് പിണ്ഡം വച്ച സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മമാണ് ബി.ജെ.പി പ്രവേശനമെന്ന് മുന്‍.എം.പി എ.പി.അബ്ദുള്ളക്കുട്ടി. ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാതല അംഗത്വവിതരണ ക്യാമ്പയിന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍കാല പുണ്യം കൊണ്ടാണ് ബി.ജെ.പി തന്നെ സ്വീകരിച്ചത്. ഈ കാരുണ്യത്തിനു മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നു.

ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയതാണ് രണ്ടാം മോദി സര്‍ക്കാര്‍ ബഡ്ജറ്റ്. ബി.ജെ.പി അംഗത്വമെടുക്കുന്നത് പറയാന്‍ ചെന്നപ്പോള്‍ മോദി വീണ്ടും അധികാരത്തില്‍ വന്നതോടെ നമ്മുടെ ജഡം കത്തിക്കില്ലെയെന്ന് ഉമ്മചോദിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇത്തരത്തില്‍ മുസ്‌ലിം സമുദായത്തിലെ പാവങ്ങള്‍ക്കിടയില്‍ ഇടത്-വലത് മുന്നണികള്‍ കള്ളപ്രചരണം നടത്തുന്നു. സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്ന മണ്ണാണ് അവിടെയെക്കാലത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ന്യൂനപക്ഷമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.വി.മാത്യു അദ്ധ്യക്ഷത വഹിച്ചു.

Read More >>