പാക് രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ബി.എം കുട്ടി അന്തരിച്ചു

ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

പാക് രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന ബി.എം കുട്ടി അന്തരിച്ചു

മലപ്പുറം:പാകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന തിരൂർ വൈലത്തൂർ ചെലവിൽ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തിൽ മുഹ്യുദ്ധീൻ കുട്ടി (90) കറാച്ചിയിൽ അന്തരിച്ചു.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാട്ടിൽ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻപ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലുംആദ്യകാലകമ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുപ്പം പുലർത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

ജി.ബി. ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവിൽ, പാകിസ്താൻ പീസ് കോയലിഷൻ(പി.പി.എൽ) സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്. പാകിസ്താൻ മെഡിക്കൽ അസോസിയേഷൻ . ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിട്ടിട്ടുണ്ട്. 'സിക്സ്റ്റി ഇയേഴ്‌സ് ഇൻ സെൽഫ് എക്‌സൈൽ - എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

Next Story
Read More >>