തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊലപാതക കാരണം ഗുണ്ടാ കുടിപ്പക

കൊലക്കേസ് പ്രതിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ പേട്ട സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊലപാതക കാരണം ഗുണ്ടാ കുടിപ്പക

തിരുവനന്തപുരം:ആനയറയിൽ യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ. കൊലക്കേസ് പ്രതിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ പേട്ട സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിൻ. രണ്ടുവർഷം മുമ്പ് നേമത്ത് വർക്ക് ഷോപ്പ് ജീവനക്കാരനായ അനൂപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നതാണ് വിപിനെതിരെയുള്ള കേസ്.ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

മുഖ്യപ്രതി മുരുകനും കൂട്ടാളികൾക്കുമായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒന്നരമാസം മുമ്പ് ബാറിൽവച്ച് രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് പൊലീസ് വിപിനെതിരെ കേസെടുത്തിരുന്നു. ഈ സംഘർഷത്തിലുൾപ്പെട്ടവരാണ് പ്രതികളെന്നാണ് പൊലീസ് കരുതുന്നത്. ചാക്കയിൽ നിന്ന് ആനയറ ഭാഗത്തേക്ക്

ഓട്ടം വിളിച്ച ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Read More >>