ശബരിമല തന്ത്രി ബ്രാഹ്മണ രാക്ഷസനെന്ന് മന്ത്രി ജി സുധാകരൻ

നേരത്തെയും തന്ത്രിക്കെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും. ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു.

ശബരിമല തന്ത്രി ബ്രാഹ്മണ രാക്ഷസനെന്ന് മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം ശബരിമല തന്ത്രി കണ്ഠരര് രാജീവർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. തന്ത്രി ബ്രാഹ്മണൻ അല്ല ബ്രാഹ്മണ രാക്ഷസനാണെന്നും മന്ത്രി പറഞ്ഞു. ശബരിമല നട പൂട്ടിപോകും എന്ന് പറയാൻ തന്ത്രിക്ക് എന്തധികാരമാണുള്ളത്, തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണൊയെന്നും മന്ത്രി ചോദിച്ചു.

തന്ത്രി സ്ഥാനം പിൻവലിക്കാൻ സർക്കാരിന് അധികാരമില്ല. എന്നാൽ ശബരിമലയിൽ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെയും തന്ത്രിക്കെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും. ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നും നേരത്തെ മന്ത്രി പറഞ്ഞിരുന്നു.

Read More >>