'നാലു കിലോ സവാള വാങ്ങിയാൽ ഷർട്ട് ഫ്രീ'; കൊല്ലത്ത് വേറിട്ടൊരു ഓഫറില്‍ ഒറ്റദിവസം പോയത് 45 ഷര്‍ട്ട്

വിലക്കയറ്റം രൂക്ഷമായതോടെ ആളുകളെ ആകർഷിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പരീക്ഷിച്ചതെന്ന് കടയുടമ പറയുന്നു

കൊല്ലം: 'ആരും കൊടുക്കാത്ത ഓഫർ നാലു കിലോ സവാള വാങ്ങൂ!!! ഒരു ഷർട്ട് തികച്ചും സൗജന്യം' വെളുത്ത പേപ്പറിൽ കറുത്ത നിറത്തിൽ എഴുതിവെച്ച ബോർഡ് കണ്ടാൽ ഇത് പച്ചക്കറിക്കടയാണോ അതോ വസ്ത്രക്കടയാണോ എന്ന് സംശയം തോന്നും. എന്നാൽ അക്കാര്യത്തിൽ ഒരു സംശയത്തിനും ഇടം നൽകേണ്ടതില്ല കൊല്ലം കളക്ട്രേറ്റിനു സമീപമുള്ള ഗോപാല വാദ്ധ്യാർ വെജിറ്റബിൾസ് നൽകുന്ന ആനുകൂല്യമാണിത്. ഓഫർ കണ്ട് ആളെത്തിയതും എത്തിച്ച 50 ഷർട്ടുകളിൽ 45എണ്ണവും ഒറ്റ ദിവസം കൊണ്ടാണ് തീർന്നത്.

വിലക്കയറ്റം രൂക്ഷമായതോടെ ആളുകളെ ആകർഷിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പരീക്ഷിച്ചതെന്ന് കടയുടമ പറയുന്നു. കടയിൽ ഇതിനു മുമ്പും ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. പച്ചക്കറി, ലോട്ടറി എന്നിവയാണ് അന്നു നൽകിയിരുന്നത്. 10 പേർട്ട് ലോട്ടറി അടിക്കുകയും ചെയ്തിരുന്നു.കടയിലെത്തുന്നവർ സന്തോഷത്തോടെ മടങ്ങുമ്പോൾ മനസ്സിന് സന്തോഷമുണ്ട്- കടയുടമ പ്രകാശ് പറഞ്ഞു.

ലാഭത്തിന്റെ ഒരു വിഹിതമാണ് ഓഫറുകൾക്കായി മാറ്റിവക്കുന്നത് ഞെട്ടിക്കുന്ന പുത്തൻ ആനുകൂല്യങ്ങൾ ഇനിയും തന്റെ കയ്യിലുണ്ടെന്ന് പ്രകാശ് പറയുന്നു.

Next Story
Read More >>