അങ്കമാലിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം

ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്.ഫോക്കസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽനിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

അങ്കമാലിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു മരണം

കൊച്ചി: അങ്കമാലിയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. 7.15ന് അങ്കമാലി ദേശീയപാതയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്.ഫോക്കസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽനിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ബസിന്റെ അടിയിൽ പെട്ട ഓട്ടോ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഓട്ടോയിലുണ്ടായിരുന്നവർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Next Story
Read More >>