നേതൃമാറ്റത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ്; ഷാഫിക്കും ശബരിക്കും സാധ്യത

എ ഗ്രൂപ്പ് ഷാഫിയുടെ പേര് മുന്നോട്ടുവെച്ചപ്പോള്‍ ഐ ഗ്രൂപ്പ് ശബരീനാഥിനെ തീരുമാനിച്ചു.

നേതൃമാറ്റത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ്;  ഷാഫിക്കും ശബരിക്കും സാധ്യത

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് നേതൃമാറ്റത്തിനൊരുങ്ങുന്നു. നേതൃസ്ഥാനം നല്‍കുന്നതിനെക്കുറിച്ച് എ-ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.

പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനെ അദ്ധ്യക്ഷനായും അരുവിക്കര എം.എം.എ ശബരീനാഥിനെ ഉപാദ്ധ്യക്ഷനുമാക്കാനാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

എ ഗ്രൂപ്പ് ഷാഫിയുടെ പേര് മുന്നോട്ടുവെച്ചപ്പോള്‍ ഐ ഗ്രൂപ്പ് ശബരീനാഥിനെ തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുതിയ നേതൃത്വത്തിനെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനം.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

ഏഴുവര്‍ഷത്തിനു ശേഷമാണ് നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത്.

Read More >>