മീ ടു ആരോപണം ഇന്ത്യന്‍ ക്രിക്കറ്റിലും

പെടെസ്ട്രയന്‍ പോയറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോഹ്രിക്കെതിരെ യുവതി ആരോപണമുന്നയിച്ചത്. ഒരു ജോലിയുടെ ആവശ്യത്തിനായി ഇരുവരും കണ്ടമുട്ടിയപ്പോള്‍ ജോഹ്രി അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് ആരോപണം.

മീ ടു ആരോപണം ഇന്ത്യന്‍ ക്രിക്കറ്റിലും

മുംബൈ: മീ ടു ക്യാമ്പയിന്‍ ക്രിക്കറ്റിലും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. ഡിസ്‌ക്കവറി ചാനലിലെ ജോലിക്കിടെയാണ് ജോഹ്രി അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. ഡിസ്‌കവറി നെറ്റ്വര്‍ക്‌സ് ഏഷ്യാ പസഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യ ജനറല്‍ മാനേജരുമായ ജോഹ്രി ആ സ്ഥാനമൊഴിഞ്ഞാണ് ബി.സി.സി.ഐയില്‍ എത്തിയത്.

പെടെസ്ട്രയന്‍ പോയറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോഹ്രിക്കെതിരെ യുവതി ആരോപണമുന്നയിച്ചത്. ഒരു ജോലിയുടെ ആവശ്യത്തിനായി ഇരുവരും കണ്ടമുട്ടിയപ്പോള്‍ ജോഹ്രി അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് ആരോപണം.

ഇന്ത്യന്‍ ക്രിക്കറ്റ് മേഖലയുമായി ബന്ധപ്പെട്ട് മീ ടു ക്യാമ്പ്യയിനില്‍ ആരോപണ വിധേയനാകുന്ന ആദ്യ വ്യക്തിയാണ് ജോഹ്രി. 2016 ഏപ്രില്‍ മുതലാണ് ജോഹ്രി ബി.സി.സി.ഐയുടെ സി.ഇ.ഒയായി ചുമതലയേറ്റത്.

ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനായ അര്‍ജുന രണതുംഗയക്ക് നേരെയും ലസിത് മലിംഗയ്‌ക്കെതിരെയും മീടുവില്‍ ആരോപണം വന്നിട്ടുണ്ട്.

Next Story
Read More >>