ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഉറുഗ്വായ്, തോറ്റവരുടെ പോരില്‍ സൗദി അറേബ്യ

ആതിഥേയരെ മുട്ടുകുത്തിച്ച് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ റഷ്യയെ തകര്‍ത്തത്. ഉറുഗ്വേക്ക് വേണ്ടി സുവാരസ്,...

ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഉറുഗ്വായ്, തോറ്റവരുടെ പോരില്‍ സൗദി അറേബ്യ

ആതിഥേയരെ മുട്ടുകുത്തിച്ച് ഉറുഗ്വേ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വേ റഷ്യയെ തകര്‍ത്തത്. ഉറുഗ്വേക്ക് വേണ്ടി സുവാരസ്, കവാനി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ചെറിഷേവിന്റെ സെല്ഫ് ഗോള്‍ ലീഡ് മൂന്നൂഗോളായി ഉയര്‍ത്തി. റഷ്യന്‍ താരം സ്‌മോള്‍നികോവ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയതിനാല്‍ റഷ്യ പത്തു പേരുമായാണ് കളിച്ചത്. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് കവാനി ഉറുഗ്വേയുടെ മൂന്നാം ഗോളും കണ്ടെത്തി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഉറുഗ്വേ പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. ഗോല്‍കീപ്പര്‍ മുസ്സേര മൂന്ന് ക്ലീന്‍ഷീറ്റുമായി ഗോള്‍ഡന്‍ ഗ്ലൗവിനുള്ള പോരാട്ടം തുടങ്ങിക്കഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ബി ഗ്വൂപ്പിലെ രണ്ടാ സ്ഥാനക്കാരാവും ഉറുഗ്വേക്ക് എതിരാളികള്‍. ഗ്രൂപ്പില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമുള്ള റഷ്യയും പ്രീക്വര്‍ട്ടറില്‍ പ്രവേശിച്ചു.

തോറ്റവരുടെ പോരില്‍ വിജയിച്ച് ഗ്രീന്‍ ഫാല്‍ക്കണ്‍സ്

ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഈജിപ്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സൗദി അറേബ്യക്ക് ജയം. ഇതോടെ 1994ന് ശേഷം ലോകകപ്പില്‍ ആദ്യ ജയം നേടാനും സൗദി അറേബ്യക്കായി. 45ആം വയസ്സില്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ച ഈജിപ്ത് ഗോള്‍ കീപ്പര്‍ എല്‍ ഹാദിരിയുടെ മികവില്‍ സൗദിക്കെതിരെ ഈജിപ്ത് ഇഞ്ചുറി ടൈം വരെ പിടിച്ചു നിന്നെങ്കിലും അവസാന നിമിഷം തോല്‍വി സമ്മതിച്ചു. ഒരു പെനാല്‍റ്റിയടക്കം നിരവധി രക്ഷപെടുത്തലുകളാണ് എല്‍ ഹാദിരി മത്സരത്തില്‍ നടത്തിയത്.

സൗദി പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് സല ഈജിപ്തിനെ മുന്‍പിലെത്തിച്ചത്. ഈജിപ്ത് പകുതിയില്‍ നിന്ന് ലഭിച്ച പാസ് സല സൗദി ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ കോരിയിട്ടു ഗോള്‍ നേടുകയായിരുന്നു. അല്‍ ശറഹ്നിയുടെ ക്രോസ്സ് ഈജിപ്ത് താരം ഇബ്രാഹിമിന്റെ കയ്യില്‍ തട്ടുകയും റഫറി പെനാല്‍റ്റി വിളിക്കുകയുമായിരുന്നു. എന്നാല്‍ പെനാല്‍റ്റി എടുത്ത അല്‍ മുവലദിന്റെ ശ്രമം ഈജിപ്ത് ഗോള്‍ കീപ്പര്‍ എല്‍ ഹാദിരി രക്ഷപ്പെടുത്തുകയായിരുന്നു. അധികം താമസിയാതെ സൗദി അറേബ്യക്ക് അനുകൂലമായി വീണ്ടും റഫറി പെനാല്‍റ്റി വിളിച്ചു. ഇത്തവണ സൗദി താരം മുവലദിനെ ഫൗള്‍ ചെയ്തതിനുമാണ് റഫറി വീണ്ടും പെനാല്‍റ്റി വിളിച്ചത്. ഇത്തവണ പെനാല്‍റ്റി എടുത്ത അല്‍ ഫരാജ് ഈജിപ്ത് ഗോള്‍ കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ വല കുലുക്കി.സമനില പിടിച്ചതോടെ രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത സൗദി അറബ്യ മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. അല്‍ ദാസരിയാണ് ഈജിപ്തിനെ കണ്ണീരിലാഴ്ത്തിയ നിര്‍ണായക ഗോള്‍ നേടിയത്.

Story by
Read More >>