റയലിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് റയല്‍ മാഡ്രിഡ് സിറ്റിയോട് തോല്‍ക്കുന്നത്.

റയലിനെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡിന് അവരുടെ തട്ടകത്തില്‍ തോല്‍വി. ബെര്‍ണബ്യൂവില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് റയലിനെ കെട്ടുകെട്ടിച്ചത്.

രണ്ടാം പകുതിയില്‍ സിദാന്റെ ടീമാണ് മുന്നിലെത്തിയത്. 60-ാം മിനിറ്റില്‍ വിനീഷ്യസിന്റെ പാസ് ഇസ്‌കോ ഗോളാക്കി മാറ്റി. എന്നാല്‍ 78-ാം മിനിറ്റില്‍ ജീസസിലൂടെ സിറ്റി സമനില പിടിച്ചു. മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിടത്ത് വച്ച് 83-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ഡിബ്രുയ്ന്‍ സിറ്റിയുടെ രണ്ടാം ഗോള്‍ നേടി.

ഈ ഗോളോടെ സിറ്റി ജയം വരുതിയിലാക്കി. 88-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റാമോസ് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതും റയലിന് തിരിച്ചടിയായി.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് റയല്‍ മാഡ്രിഡ് സിറ്റിയോട് തോല്‍ക്കുന്നത്.

> യുവന്ററസിനും തോല്‍വി

ചാംപ്യന്‍സ് ലീഗ് എന്ന യുവന്റസിന്റെ സ്വപ്‌നത്തിന് വീണ്ടും തിരിച്ചടി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ യുവന്റസിനെ തകര്‍ത്തത് ഏകപക്ഷീയമായ ഒരു ഗോളിനാണ്. 31-ാം മിനിറ്റില്‍ ലൂക്കാസ് തുസാര്‍ട്ടിന്റെ ഗോളിലാണ് ലിയോണ്‍ ജയിച്ചു കയറിയത്. മിക്ക സമയവും പന്ത് കൈവശം വച്ചിട്ടും യുവന്റസിന് ഒരു ഗോള്‍ നേടാനായില്ല. 14 ഷോട്ടുകളില്‍ ഒന്നു പോലും ഇറ്റാലയിന്‍ ക്ലബ്ബിന് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോക്ക് ഇന്നത്തെ മല്‍സരത്തില്‍ ഫോമിലെത്താനും കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുമ്പ് ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌ന നേട്ടം മുന്നില്‍ വച്ചാണ് റൊണാള്‍ഡോയെ ക്ലബ്ബ് ഇറ്റലിയിലെത്തിച്ചത്.

Next Story
Read More >>