ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍

2017 ജനുവരിയിലാണ് ധോണി ടി-20, ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. ധോണി നായകനായി കളിക്കുന്ന 200മത്തെ മത്സരമാണ് അഫ്ഗാനിസ്ഥാനെതിരെ.

ധോണി വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍

ദുബൈ: അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ മഹേന്ദ്രസിംഗ് ധോണി നയിക്കും. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് 696 ദിവസങ്ങള്‍ക്ക് ശേഷമാണ് ധോണി ടീമിന്റെ നായക സ്ഥാനത്ത് വീണ്ടുമെത്തുന്നത്.

ഫൈനല്‍ ഉറപ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വൈസ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ക്ക് വിശ്രമം അനുവവദിച്ചതിനാലാണ് ധോണി വീണ്ടും നായകനായത്. ഇവരെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര, യുസ്വേദ്ര ചഹല്‍ എന്നിവരും കളിക്കുന്നില്ല. ഇന്ത്യയ്ക്കായി ദീപക് ചഹാര്‍ അരങ്ങേറ്റം കുറിക്കും.

2017 ജനുവരിയിലാണ് ധോണി ടി-20, ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞത്. ധോണി നായകനായി കളിക്കുന്ന 200മത്തെ മത്സരമാണ് അഫ്ഗാനിസ്ഥാനെതിരെ.

പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചു.

Read More >>