ആദരം ഏറ്റുവാങ്ങാന്‍ അവരെത്തി, കേരളത്തിന്റെ സൈന്യം

മലപ്പുറം കൊടിഞ്ഞി, താനൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരാണ് ഇവര്‍. ഇവരുടെ ജോലി അവിടം കൊണ്ടും അവസാനിച്ചില്ല. ദുരിതം ഏറെ അനുഭവിച്ച ചെങ്ങന്നൂര്‍ മേഖലയിലും രക്ഷപ്രവര്‍ത്തനം നടത്തിയവരാണ് കോയയും കൂട്ടരും.

ആദരം ഏറ്റുവാങ്ങാന്‍ അവരെത്തി, കേരളത്തിന്റെ സൈന്യം

കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് അവരെത്തി. കാണികളായിട്ടല്ല കേരളത്തിന്റെ ഹീറോസ് ആയിട്ടാണ് 300ഓളം മത്സ്യ തൊഴിലാളികള്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ്സി പോരാട്ടത്തിന് മുന്‍പ് പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ആദരം ഏറ്റുവാങ്ങാന്‍ എത്തിയതാണ് കോയയും ഫിറോസും അടങ്ങുന്ന 15 അംഗ സംഘം. മലപ്പുറം താനൂരില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് ഫ്‌ലെക്‌സും കൈയില്‍ പിടിച്ച് സ്റ്റേഡിയം കവാടത്തിന് മുന്നില്‍ നിരന്നത്. മലപ്പുറം കൊടിഞ്ഞി, താനൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരാണ് ഇവര്‍. ഇവരുടെ ജോലി അവിടം കൊണ്ടും അവസാനിച്ചില്ല. ദുരിതം ഏറെ അനുഭവിച്ച ചെങ്ങന്നൂര്‍ മേഖലയിലും രക്ഷപ്രവര്‍ത്തനം നടത്തിയവരാണ് കോയയും കൂട്ടരും.വെള്ളിയാഴ്ച്ച അവധി ദിവസമായതിനാല്‍ രാവിലെ തന്നെ ഇവര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിച്ച സംഘം ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമെന്നും പ്രവചിച്ചു.കൊച്ചിയില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നത് കാണികളെ ആശങ്കപ്പെടുത്തി. എന്നാല്‍ അല്പം മഴ പെയ്‌തെങ്കിലും ഇപ്പോള്‍ മഴ മാറി നില്‍ക്കുന്ന സാഹചര്യമാണ്. മാനം തെളിഞ്ഞു വെയില്‍ അടിച്ചു തുടങ്ങി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുന്നില്‍ ബ്ലാസ്റ്റേഴ്സ് അവതരിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി.

Read More >>