ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് അവസാന വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ 204/1 എന്ന നിലയിലാണ്.

ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് അവസാന വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ 204/1 എന്ന നിലയിലാണ്. 93 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 94 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും ഒമ്പതു റണ്‍സുമായി ഗ്ലെന്‍ മാക്‌സ് വെല്ലുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയ ഉസ്മാന്‍ ഖവാജയായിരുന്നു ആദ്യ ഓവറുകളില്‍ കൂടുതല്‍ അപകടകാരി. പതിയേ ഫിഞ്ചും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 31 ഓവര്‍ വരെ തകര്‍ത്തടിച്ച ഇരുവരും കൂടി 193 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.

ഇന്ത്യയുടെ എല്ലാ ബോളര്‍മാരും തല്ലുവാങ്ങി. ആറു ബോളര്‍മാര്‍ മാറി മാറി ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റിംഗില്‍ നാശമൊന്നും വിതയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 2 ഓവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അടി വാങ്ങിയത്.

Read More >>