നവരാത്രി ആഘോഷങ്ങളില്‍ കണ്ടിരിക്കേണ്ടവ

തിന്മയ്ക്കുമുകളില്‍ നന്മ നേടിയ വിജയമായിട്ടാണ് നവരാത്രി ആഘോഷങ്ങളെ കാണുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വിവിധ തരത്തിലാണ് നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. കണ്ടിരിക്കേണ്ട ചില നവരാത്രി ആഘോഷങ്ങള്‍

നവരാത്രി ആഘോഷങ്ങളില്‍ കണ്ടിരിക്കേണ്ടവ

തിന്മയ്ക്കുമുകളില്‍ നന്മ നേടിയ വിജയമായിട്ടാണ് നവരാത്രി ആഘോഷങ്ങളെ കാണുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് നവരാത്രി ആഘോഷങ്ങള്‍. കണ്ടിരിക്കേണ്ട ചില നവരാത്രി ആഘോഷങ്ങള്‍

ദുര്‍ഗാപൂജ (പശ്ചിമബംഗാള്‍)

നവരാത്രിയുടെ അവസാന നാല് നാളുകളിലാണ് ബംഗാളില്‍ ആഘോഷങ്ങള്‍. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങളില്‍ ഊര്‍ജ്ജവും ഉദ്വേഗവും ഉള്‍ക്കൊള്ളുന്ന ചടങ്ങുകളാണ് ഉണ്ടാവുക. ദുര്‍ഗ, കാര്‍ത്തികേയ, ഗണേഷ്, സരസ്വതി, ലക്ഷമി തുടങ്ങിയ ദേവതകളുടെ രൂപങ്ങള്‍ ചടങ്ങുകള്‍ക്കുണ്ടാകും.കുള്ളു ദസറ (ഹിമാചല്‍ പ്രദേശ്)

നവതാരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് കുള്ളു ദസറയാണ്. ശ്രീലങ്കയില്‍ നിന്നും രാവണനെ അതിജീവിച്ച് രാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ഹിമാചല്‍ പ്രദേശിലെ ആഘോഷങ്ങള്‍.കൊളു (തമിഴ്‌നാട്)

നവരാത്രി ആഘോഷങ്ങള്‍ തമിഴ്‌നാട്ടില്‍ ഒന്‍പത് ദിവസമാണ്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി ദേവതമാരെ മൂന്ന് ദിവസം വീതം ആരാധിക്കുന്ന ആഘോഷങ്ങളാണ് തമിഴ്‌നാട്ടില്‍. ഈ ദിവസങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം ആഭരണങ്ങളും തുണിത്തരങ്ങളും മധുരങ്ങളും കൈമാറുന്നു. ഒന്‍പത് നക്ഷത്രങ്ങളെ പ്രതിനിധികരിക്കുന്ന ഒന്‍പത് പടികളില്‍ പാവകള്‍ വച്ച് അലങ്കരിച്ചുള്ള ആഘോഷമാണ് കൊളു.ബതുകൊമ്മ (ആന്ധ്രാപ്രദേശ്)

നവരാത്രികാലത്ത് ആന്ധ്രാപ്രദേശിലെ ആഘോഷമാണ് ബതുകൊമ്മ. പൂക്കള്‍ ചേര്‍ത്ത് വച്ച് ബതുകൊമ്മയുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ഒന്‍പത് ദിവസം പൂജിക്കുകയും ചെയ്യുന്നു. അവസാന ദിവസം വെള്ളത്തില്‍ ഒഴുക്കി കളയുകയാണ് ആഘോഷത്തിന്റെ രീതി.


Read More >>