സ്വന്തം വീടിനു മുൻപിൽ എഴുന്നൂറ് കോടി ഒന്നുമല്ല; പ്രലോഭനങ്ങളെ അതിജീവിച്ച് ഫലസ്തീനി

മുസ്‌ലിംകൾക്കും ജൂതർക്കും ഒരുപോലെ പ്രധാനപ്പെട്ട പ്രവാചകൻ ഇബ്രാഹിമിന്റെ (അബ്രഹാം) ഖബറിടത്തിന് സമീപത്തുള്ള ഈ വീടിന് ഇസ്രയേൽ സൈന്യം ഇതുവരെ വില പറഞ്ഞത് 10 കോടി യു.എസ് ഡോളർ (ഏകദേശം 715 കോടി ഇന്ത്യൻ രൂപ). ഫലസ്തീനി നീക്കങ്ങളെ നിരീക്ഷിക്കാനുള്ള തന്ത്രപ്രധാന ഇടമെന്ന നിലയ്ക്കാണ് ഇസ്രയേൽ വീടിന് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തത്.

സ്വന്തം വീടിനു മുൻപിൽ എഴുന്നൂറ് കോടി ഒന്നുമല്ല; പ്രലോഭനങ്ങളെ അതിജീവിച്ച് ഫലസ്തീനി

ജറൂസലേം: ദുരിതമയമായിരുന്നു എല്ലാം. ചുറ്റുപാടുകളിലെ ദൈന്യതയ്ക്കു പുറമേ, തെരുവില്‍ നിറയെ തോക്കേന്തിയ പട്ടാളക്കാർ. കാതിലെപ്പോഴും അവരുടെ ബൂട്ടിന്റെ ശബ്ദം. ഇടയ്ക്കിടെ അസ്വസ്ഥപ്പെടുത്തുന്ന വെടിയൊച്ചകൾ. ദുരിതം മാത്രം നിറഞ്ഞ, പടിഞ്ഞാറൻ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലായിരുന്നു അബ്ദുൽറഊഫ് അൽ മുഹ്തസബ് എന്ന ഫലസ്തീനിയുടെ വീട്.

മുസ്‌ലിംകൾക്കും ജൂതർക്കും ഒരുപോലെ പ്രധാനപ്പെട്ട പ്രവാചകൻ ഇബ്രാഹിമിന്റെ (അബ്രഹാം) ഖബറിടത്തിന് സമീപത്തുള്ള ഈ വീടിന് ഇസ്രയേൽ സൈന്യം ഇതുവരെ വില പറഞ്ഞത് 10 കോടി യു.എസ് ഡോളർ (ഏകദേശം 715 കോടി ഇന്ത്യൻ രൂപ). ഫലസ്തീനി നീക്കങ്ങളെ നിരീക്ഷിക്കാനുള്ള തന്ത്രപ്രധാന ഇടമെന്ന നിലയ്ക്കാണ് ഇസ്രയേൽ വീടിന് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തത്.

'വീടിന് ഈ ഭൂമുഖത്തെ പണമെല്ലാം നൽകിയാലും ഞാൻ വേണ്ടെന്നു വയ്ക്കും. എന്റെ നാടിനെയും ജനങ്ങളെയും ഞാൻ വഞ്ചിക്കില്ല. പണം നല്ലതാണ്, അതു ശുദ്ധമാണെങ്കിൽ മാത്രം' - അറബ് മാദ്ധ്യമമായ അറബി 21നോട് മുഹ്തസബ് പറഞ്ഞു.

'60 ലക്ഷം ഡോളർ തൊട്ടാണ് ഇസ്രയേൽ വീടിനു വില പറഞ്ഞു തുടങ്ങിയത്. പിന്നീട് അത് നാലു കോടിയായി. ഇപ്പോൾ 10 കോടിയും. പണത്തിനു പുറമേ, പുതിയ ജീവിതം തുടങ്ങാൻ ഓസ്‌ട്രേലിയയിലോ കാനഡയിലോ അയക്കാമെന്നും പുതിയ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്നും ഇസ്രയേൽ വാ​ഗ്ദാനം ചെയ്തിരുന്നു. എന്റെ ബാല്യം ചെലവഴിച്ചത് ഇവിടെയാണ്. ഒരുപക്ഷേ എന്റെ പേരക്കുട്ടികൾക്ക് ഇത് നഷ്ടപ്പെട്ടേക്കാം. ഞങ്ങളുടെ ജീവിതം യഥാർത്ഥ ജയിലിലാണ്' - അദ്ദേഹം പറഞ്ഞു.

Read More >>