മാവേലിയെ ആവശ്യമുണ്ട്; ദിവസവും 900 രൂപ ശമ്പളം

നല്ല ഉയരവും അതിനൊത്ത വണ്ണവും വയറും ഉള്ളവർക്ക് അപേക്ഷിക്കാം

മാവേലിയെ ആവശ്യമുണ്ട്; ദിവസവും 900 രൂപ ശമ്പളം

കൊച്ചി: ദിവസവും 900 രൂപ വീതം ശമ്പളം വെറും അഞ്ചു ദിവസത്തെ പണി, നല്ല ഉയരവും അതിനൊത്ത വണ്ണവും വയറും ഉള്ളവർക്ക് അപേക്ഷിക്കാം. എന്താണപ്പാ ഈ പണി എന്നാവും ചിന്തിക്കുന്നത് പണി വളരെ സിംപിളാണ് ഓണക്കാലമല്ലേ ഒരു മാവേലിയെ വേണം.

മാവേലിയെ ആവശ്യമുണ്ട് എന്ന തലക്കെട്ടോടെ വന്ന പരസ്യമാണ് സാമൂഹ്യമാദ്ധ്യമത്തിൽ ഇപ്പോൾ വൈറലാവുന്നത്. പത്രത്തിൽ അച്ചടിച്ചുവന്ന മാവേലിയെ ആവശ്യമുണ്ട് എന്ന പരസ്യം ഒരാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചു. ഇതിനകം നിരവധി പേർ ഇതിന് കമന്റും പ്രതികരണവുമായി രംഗത്തെത്തി. ഇനിയിപ്പൊ എല്ലാവരും കൂടി മാവേലിയാവുമോ എന്ന സംശയത്തിലാണ് സാമൂഹ്യമാദ്ധ്യമം.

Next Story
Read More >>