കൃത്രിമ ബുദ്ധി ഫീച്ചറുകളുമായി ഗൂഗിള്‍ വാര്‍ഷികം തുടങ്ങി

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 2018ന് തുടക്കമായി. കോണ്‍ഫറസില്‍ ഗൂഗിളിന്റെ ഭാവി പദ്ധതികളും ഉല്‍പ്പന്നങ്ങളുടെ...

കൃത്രിമ ബുദ്ധി ഫീച്ചറുകളുമായി ഗൂഗിള്‍ വാര്‍ഷികം തുടങ്ങി

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് 2018ന് തുടക്കമായി. കോണ്‍ഫറസില്‍ ഗൂഗിളിന്റെ ഭാവി പദ്ധതികളും ഉല്‍പ്പന്നങ്ങളുടെ പ്രഖ്യാപനങ്ങളും നടന്നു. കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള പദ്ധതികള്‍ക്കാണ് ഇത്തവണത്തെ കോണ്‍ഫറന്‍സില്‍ പ്രാമുഖ്യം. ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ കോണ്‍ഫറസില്‍ ആര്‍്ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്ന് അഭിപ്രായപ്പെട്ടു.

അതിനായി ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഫീച്ചറുകള്‍ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റിലും സലൂണിലും സീറ്റ് ബുക്ക്ചെയ്യുന്നതിനെല്ലാം ഗൂഗിള്‍ അസിസ്റ്റിന് സാധിക്കും. പുതിയ ജിമെയില്‍, ഗൂഗിളിന്റെ ഡ്രൈവറില്ല കാറായ വെയ്മോ കാര്‍, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ലെന്‍സ്, ആന്‍ഡ്രോയിഡ് പി, പുതുക്കിയ ഗൂഗിള്‍ ന്യൂസ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയുടെ പ്രഖ്യാപനവും കോണ്‍ഫറന്‍സിലുണ്ടായി.

Story by
Next Story
Read More >>