കമ്പ്യൂട്ടര്‍ സാക്ഷരതയുടെ രണ്ട് മുഖങ്ങള്‍

ഒരേ സാധ്യതകള്‍; രണ്ട് തരം വിനിയോഗം അതാണ് അങ്കിത് ഫാദിയയുടെയും പുതുതലമുറയുടെയും പ്രവര്‍ത്തനങ്ങളില്‍ വെളിപ്പെടുന്നത്. സമയം ദുര്‍വ്യയം ചെയ്യാതെ സര്‍ഗശക്തി വളര്‍ത്തിയെടുക്കാന്‍ നെറ്റും കമ്പ്യൂട്ടറും ഉപയോഗപ്പെടുത്തുകയാണ് യുവാക്കള്‍ ചെയ്യേണ്ടത്

കമ്പ്യൂട്ടര്‍ സാക്ഷരതയുടെ രണ്ട് മുഖങ്ങള്‍

ഇന്റര്‍നെറ്റ് യുഗത്തിലെ മുഖ്യതാരമാണ് അങ്കിത് ഫാദിയ. വിവരസാങ്കേതിക വിദ്യയുടെയും കമ്പ്യൂട്ടറിന്റെയും അനന്തസാധ്യതകള്‍ തേടുകയും അതുവഴി പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നുവെന്നതാണ് വര്‍ത്തമാനകാലത്ത് ഈ 32 കാരനെ ശ്രദ്ധേയനാക്കുന്നത്. കമ്പ്യൂട്ടര്‍ വിദഗ്ധനു പുറമെ പ്രഭാഷകനും ഗ്രന്ഥകാരനുമായ ഈ യുവാവ് ഹാക്കിങ്ങിന്റെ നി?ഗൂഡതകള്‍ കണ്ടെത്താനാണ് ഏറെ സമയം ചെലവിട്ടത്.

ആന്ധ്രപ്രദേശില്‍ ദരിദ്ര കുടുംബത്തിലാണ് ഈ യുവാവിന്റെ ജനനം-ഒരു ചെറ്റക്കുടിലില്‍. വൈദ്യുതിപോലുമില്ലാത്ത ഗ്രാമം. കിലോമീറ്റര്‍ സഞ്ചരിച്ചുവേണം സ്‌കൂളിലെത്താന്‍. നടന്നുപോകണം അതല്ലെങ്കില്‍ വല്ലപ്പോഴും വരുന്ന ഓട്ടോറിക്ഷയിലോ ചെറിയ വണ്ടികളിലോ കയറിപ്പറ്റണം. ഓട്ടോകൂലി വീട്ടില്‍ നിന്ന് കിട്ടും. അത് അവന്‍ സ്വരൂപിക്കും. സ്‌കൂളിലേക്ക് നടന്നുപോകും. ആ പണം വിജ്ഞാനം നേടാന്‍ പറ്റിയ സ്ഥാപനങ്ങളില്‍ ഫീസ് കൊടുക്കാനാണ് വിനിയോഗിച്ചത്.

തീവ്ര പരിശ്രമംമൂലം ഇന്റര്‍നെറ്റ് ഹാക്കിങ്ങിനെക്കുറിച്ച് വിജ്ഞാനം നേടിക്കഴിഞ്ഞിരുന്നു ഈ ഒമ്പതാം ക്ലാസുകാരന്‍. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഒന്നും തന്നെ സുരക്ഷിതമല്ല എന്ന് ഈ ബാലന്‍ മനസ്സിലാക്കി. അക്കാര്യം അധികൃത കേന്ദ്രങ്ങളിലെത്തിക്കണം. അതിനുവേണ്ടി അവന്‍ ചെയ്തതെന്തെന്നോ! അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന് വന്ന അതീവ രഹസ്യമായ കത്ത് ചോര്‍ത്തിയെടുക്കുക. അദ്ദേഹത്തിന്റെ ഇ-മെയില്‍ ഐ.ഡി ചോര്‍ത്തിയെടുത്തുകൊണ്ടായിരുന്നു ഇത് ചെയ്തത്. എന്നിട്ട് അത് ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന് അയച്ചുകൊടുത്തു. കൂടെ ഒരു കത്തും: സര്‍, രാഷ്ട്രപതിക്ക് വരുന്ന കത്ത് പോലും ചോര്‍ത്തിയെടുക്കാം; പിന്നെ എവിടെ രാജ്യത്തിന്റെ സുരക്ഷ.

കളി കാര്യമാവുമെന്ന് ആ 16 കാരന് ബോധ്യമുണ്ടായിരുന്നില്ല. രാഷ്ട്രപതിയുടെ കത്ത് ചോര്‍ത്തിയെന്ന കുറ്റത്തിന് ആ ബാലനെ രണ്ട് വര്‍ഷത്തെ നല്ല നടപ്പിനായി ജുവനൈല്‍ ഹോമിലേക്കയച്ചു. നല്ല നടപ്പ് ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി അങ്കിത് ഫാദിയ അമേരിക്കന്‍ പ്രസിഡണ്ടിന് വന്ന രഹസ്യകത്ത് ചോര്‍ത്തി വൈറ്റ് ഹൗസിലേക്കയച്ചുകൊടുക്കുകയായിരുന്നു-ലോകത്ത് എന്ത് നടന്നാലും തങ്ങളറിയും എന്ന നാട്യമുള്ള താങ്കളുടെ നാട്ടിലും ഒന്നും സുരക്ഷിതമല്ല എന്ന കുറിപ്പോടെ. അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി അങ്കിത് ഫാദിയയെക്കുറിച്ചന്വേഷിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഉന്നത പദവിയില്‍ നിയോഗിക്കുന്നതാണ് പിന്നെ കണ്ടത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഏറ്റവും ചെറുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥനത്രെ അങ്കിത് ഫാദിയ ഇപ്പോള്‍. അദ്ദേഹം വാങ്ങുന്നത് കൂറ്റന്‍ ശമ്പളവുമാണ്. ഐ.ടി പ്രഫഷണലുകള്‍ക്ക് പരിശീലനം നല്കലും അദ്ദേഹത്തിന്റെ ജോലിയില്‍ പെടും. ആഗോളതലത്തില്‍ 25000 ഐ.ടി വിദഗ്ധര്‍ക്കെങ്കിലും അദ്ദേഹം പരിശീലനം നല്കിയിട്ടുണ്ട്.

നെറ്റും കമ്പ്യൂട്ടറും രണ്ടു തരത്തില്‍ ഉപയോ?ഗിക്കാം. ഫാദിയ ഗുണകരമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. യുവതലമുറയില്‍ മുഖ്യപങ്കും നേരേ വിപരീതകാര്യങ്ങള്‍ക്കാണ് ഉപയോ?ഗിക്കുന്നത്. കൗമാരക്കാര്‍ ദിവസത്തിന്റെ മൂന്നിലൊന്നു സമയം-ഏകദേശം ഒമ്പത് മണിക്കൂറോളം-നെറ്റിനും കമ്പ്യൂട്ടറുകള്‍ക്കും മുമ്പില്‍ വിനിയോഗിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ഗെയിമുകള്‍ക്ക് വേണ്ടിയത്രെ.

ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തം. കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചടഞ്ഞുകൂടിയിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അത് വ്യക്തിയുടെ ജോലിയിലുള്ള താല്പര്യത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുകയും ചെയ്യും.

കമ്പ്യൂട്ടറിന് മുന്നിലെ ദീര്‍ഘമായ കുത്തിയിരിപ്പ് രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. കായികാഭ്യാസം ചെയ്യുമ്പോഴോ തീവ്രമായി പ്രവര്‍ത്തനനിരതനാവുമ്പോഴോ രക്തസമ്മര്‍ദം കൂടുക സ്വാഭാവികമാണ്. എന്നാല്‍ വിശ്രമിക്കുമ്പോള്‍ അത് പൂര്‍വ്വസ്ഥിതിയിലാവണം. കമ്പ്യൂട്ടര്‍ അടിമത്തം വന്ന കുട്ടികളില്‍ രക്തസമ്മര്‍ദ്ദം ഏറിവരികയും അവന്‍ പ്രായപൂര്‍ത്തിയായാലും അതേ നിലയില്‍ തന്നെ നില്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ സാംക്രമികരോഗ വിദഗ്ധ ഡോ. ആധ്രേ കസിദീ ബുഷ്റോ പറയുന്നു.

നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിനങ്ങളില്‍ അമിതദേഷ്യവും അസ്വാസ്ഥ്യവും പ്രകടിപ്പിക്കും. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയ വിനിമയ ശേഷിയും സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കഴിവും കുറഞ്ഞു വരും. ഇന്റര്‍നെറ്റ് അടിമകളായവരുടെ മസ്തിഷ്‌കത്തിന് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരുടെതിന് സമാനമായ വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്റെ വികാരവിചാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഡോപമിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവില്‍ മാറ്റം വരുന്നതാണ് അതിന് മുഖ്യകാരണം. ഉല്‍കണ്ഠ ശ്രദ്ധക്കുറവ് തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്. കമ്പ്യൂട്ടറിന്റെ മുന്നില്‍ ദീര്‍ഘസമയമിരിക്കുന്നതിനാല്‍ കാഴ്ചയുടെ വിശാലത നഷ്ടമാവുന്നതോടെ കുട്ടികള്‍ക്ക് നേത്രരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും കൂടുതലാണത്രെ.

ഒരേ സാധ്യതകള്‍; രണ്ട് തരം വിനിയോഗം- അതാണ് അങ്കിത് ഫാദിയയുടെയും പുതുതലമുറയുടെയും പ്രവര്‍ത്തനങ്ങളില്‍ വെളിപ്പെടുന്നത്. സമയം ദുര്‍വ്യയം ചെയ്യാതെ സര്‍ഗശക്തി വളര്‍ത്തിയെടുക്കാന്‍ നെറ്റും കമ്പ്യൂട്ടറും ഉപയോഗപ്പെടുത്തുകയാണ് യുവാക്കള്‍ ചെയ്യേണ്ടത്. അങ്കിത് ഫാദിയയുടെ ജീവിതകഥ വിവര സാങ്കേതിക വിദ്യ അത്യധികം വികസിച്ച ആധുനിക യുഗത്തില്‍ യുവാക്കള്‍ക്ക് പ്രചോദനമാവേണ്ടതാണ്.

Read More >>