സഹാനുഭൂതിയുടെ പ്രതീകം

പിന്നീട് കൈക്കൊണ്ട നടപടികൾ ഒരു രാജ്യത്തെ ഒന്നടങ്കം മാനവികബോധത്തിലേക്ക് കൈപിടിച്ചു നടത്തിക്കുകയും ചെയ്തു. വേണമെങ്കിൽ കാറിന്നടിയിൽ പെട്ടുപോവുന്ന പട്ടിക്കുഞ്ഞുങ്ങളെക്കുറിച്ചും വന്മരങ്ങൾ വീഴുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയാമായിരുന്നു അവർക്കും; ജസീന്ത പറഞ്ഞത് മറ്റൊന്ന്.

സഹാനുഭൂതിയുടെ പ്രതീകം

കഴിഞ്ഞ വെള്ളിയാഴ്ചവരെ ആരായിരുന്നു ജസീന്ത ആർദേൻ. ലോകത്തിന്റെ ചരിത്രത്തിലോ രാഷ്ട്രീയത്തിലോ വലിയ സ്ഥാനമൊന്നുമില്ലാത്ത ന്യൂസീലൻഡ് എന്ന ഒരു രാജ്യത്തിന്റെ ചെറുപ്പക്കാരിയായ പ്രധാനമന്ത്രി. പ്രധാനമന്ത്രിപ്പണിയെടുത്തു ജീവിക്കുന്നതിനിടയിൽ പ്രസവിക്കാൻ പോയ ലോകത്തിലെ രണ്ടാമത്തെ ഭരണാധികാരി, സ്വർഗസ്നേഹികളുടെ പ്രൈഡ് പരേഡിൽ പങ്കെടുത്ത രാഷ്ട്രീയനേതാവ് ഏറിവന്നാലൊരു തികഞ്ഞ സ്ത്രീവാദി-ഇത്രയൊക്കയേ ഉണ്ടായിരുന്നുള്ളു ജസീന്ത ആർഡേൻ എന്ന 39കാരിക്കു ചുറ്റുമുണ്ടായിരുന്ന പ്രശസ്തിയുടെ പരിവേഷങ്ങൾ. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്റ്റ് ചർച്ച് പട്ടണത്തിലെ അൽ നൂർ മസ്ജിദിൽ ബ്രൾറൻ ടറാന്റ് എന്ന വെളുത്ത ഭീകരൻ നടത്തിയ അതിഭീകരമായ കൂട്ടക്കൊലയ്ക്കു ശേഷം ലോകശ്രദ്ധയുടെ നാഡീകേന്ദ്രം ജസീന്തയാണ്. ഭീകരാക്രമണത്തിന് ഇരയായ മുസ്‌ലിംകളുടെ വീടുകളിൽ ശിരോവസ്ത്രമണിഞ്ഞ് കടന്നുചെന്ന് അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും കണ്ണീരൊപ്പിക്കെടുക്കുകയും ചെയ്തപ്പോൾ ജസീന്ത സഹാനുഭൂതിയുടെ പ്രതീകമായി. ഇതാണ് ധാർമ്മികത, ഇതാണ് ഉദാരത, ഇതാണ് മാനവികത.

തീവ്രമായ മുസ്‌ലിം വിരോധം വച്ചു പുലർത്തുന്നവർ പടിഞ്ഞാറൻ നാടുകളിൽ വർദ്ധിച്ചുവരികയാണ്. ജർമനിയിലും ഫ്രാൻസിലും അമേരിക്കയിലുമൊക്കെ അത്തരക്കാർ അധികാരത്തിൽ പിടിമുറുക്കുന്നുമുണ്ട്. കുടിയേറ്റക്കാരുടെ നാടായ ന്യുസീലൻഡിലുമുണ്ട് ഈ വംശീയ ചിന്തയുടെ അനുരണനങ്ങൾ. അതിന്റെ പരിണതിയായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ കുരുതി. പറഞ്ഞുവന്നാൽ ജസീന്തയ്ക്ക് കുടിയേറ്റത്തോട് അത്രയേറെ അനുഭാവമൊന്നുമില്ല. എന്നു മാത്രമല്ല ന്യൂസീലൻഡിലെ സാമൂഹ്യസന്തുലനം തകരാതെ വേണം കുടിയേറ്റം അനുവദിക്കാൻ എന്നാണ് അവരുടെ ചിന്തയും. എന്നാൽ ഭീകരാക്രമണം ഇത്തരം രാഷ്ട്രീയ ബോധങ്ങൾക്കെല്ലാമപ്പുറത്തേക്കായിരിക്കണം, ഭരണാധികാരികളുടെ നോട്ടമെന്ന് ചിന്തിക്കാൻ ജസീന്തയെ പ്രേരിപ്പിച്ചു.

പിന്നീട് കൈക്കൊണ്ട നടപടികൾ ഒരു രാജ്യത്തെ ഒന്നടങ്കം മാനവികബോധത്തിലേക്ക് കൈപിടിച്ചു നടത്തിക്കുകയും ചെയ്തു. വേണമെങ്കിൽ കാറിന്നടിയിൽ പെട്ടുപോവുന്ന പട്ടിക്കുഞ്ഞുങ്ങളെക്കുറിച്ചും വന്മരങ്ങൾ വീഴുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പറയാമായിരുന്നു അവർക്കും; ജസീന്ത പറഞ്ഞത് മറ്റൊന്ന്.


മോറിസ് വില്ലിലും മുരുപാറയിലുമായി വളർന്ന ജസീന്തയുടെ അച്ഛൻ റോസ് ആർദേന്‍ പൊലീസുകാരനായിരുന്നു. അമ്മ ലോറൽ പാചകക്കാരിയും. മോറീസ് വില്ലൻ കോളജിലെ വിദ്യാർത്ഥി പ്രതിനിധി ആയിട്ടാണ് ജസീന്തയുടെ പൊതു ജീവിതത്തിന്റെ തുടക്കം. പിന്നീട് വൈകാറ്റോ സർവ്വകലാശാലയിൽ നിന്നു ബിരുദം നേടിയ അവർ 1999 ൽ ന്യൂപ്ലൈമത്തിലെ പാർലമെന്റംഗമായ ഹാരി ഡ്യൂൻ ഹോവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹത്തിന്റെ സഹായിയായി. ചെറുപ്പത്തിലേ ലേബർപാർട്ടിയിൽ ചേർന്ന ജസീന്ത നിരവധി നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അത് ഒടുവിൽ അവരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഓഫീസിലെത്തിച്ചു. അദ്ദേഹത്തിന്റെ 80 അംഗങ്ങളുള്ള പോളിസി യൂണിറ്റിൽ അവർ ഉപദേശകയായി. പിൽക്കാലത്ത് ന്യൂസീലൻഡിലെ ലേബർ പാർട്ടിയുടെ പ്രമുഖനേതാവും അവിടുത്തെ പ്രതിപക്ഷനേതാവുമൊക്കെയാവാൻ ജസീന്തയെ സഹായിച്ചതിൽ വലിയ പങ്ക് ഈ ജോലിയ്ക്കുണ്ട്. 2017 ലെ തെരഞ്ഞെടുപ്പിൽ ന്യൂസീലൻഡിൽ ആർക്കും ഭൂരിപക്ഷമില്ല. നാഷനൽ പാർട്ടിയായിരുന്നു ഒന്നാംസ്ഥാനത്ത്. 45 സീറ്റുമായി ലേബർ പാർട്ടി രണ്ടാമത്. ന്യൂസീലൻഡ് ഫസ്റ്റ് പാർട്ടിയും ഗ്രീൻസും പിന്തുണച്ചു രൂപീകരിച്ച മുന്നണിഭരണത്തിൽ ജസീന്ത പ്രധാനമന്ത്രിയാവുകയും ചെയ്തു.

കൃത്യമായ രാഷ്ട്രീയനിലപാടുകളുള്ള രാഷ്ട്രീയക്കാരിയാണ് ജസീന്ത. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ, ന്യൂസീലൻഡിലെ ഗ്രോത്രവർഗജനതയായ മവോരികളുടെ സാംസ്ക്കാരികാസ്തിത്വം, കഞ്ചാവുപയോഗം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഇവയിലെല്ലാം ജസീന്തയ്ക്ക് സ്വന്തമായ നിലപാടുകളാണുള്ളത്. സ്വയം സോഷ്യൽ െഡമോക്രാറ്റെന്നും പ്രോഗ്രസ്സീവ് എന്നും വിശേഷിപ്പിക്കുന്ന അവർ താനൊരു ഫെമിനിസ്റ്റാണെന്ന കാര്യം നിഷേധിക്കുന്നുമില്ല. ഭർത്താവ് ക്ലാർക്ക് ഗേഫോർഡിനും മകൾ നെവെതേ അരോഹക്കുമൊപ്പം സ്വസ്ഥജീവിതം നയിക്കുമ്പോൾ തന്റെ രാഷ്ട്രീയമുഖം അവർ മറച്ചുവെക്കാറില്ല. സ്വവർഗാനുരാഗികളുടെ അവകാശങ്ങളിലുള്ള നിലപാട് താൻ അംഗമായ സഭയുടെ നിലപാടുകളുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ 2005 ൽ സഭയിൽ നിന്ന് പുറത്തുപോവുകയായിരുന്നു അവർ. ഈ വിട്ടുവീഴ്ചയില്ലായ്മ തന്നെയാണ് ജസീന്തയുടെ ഏറ്റവും വലിയ കൈമുതൽ.

Read More >>