കര്‍ണാടകത്തിലെ വരള്‍ച്ചയും രാഷ്ട്രീയനാടകവും

സംസ്ഥാന തലസ്ഥാനത്തെ ഈ രാഷ്ട്രീയ നാടകങ്ങളിൽ അവിടുത്തെ ജനങ്ങൾ ഒട്ടും തല്പരല്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം കർണാടകം കടുത്ത വരൾച്ചയുടെ കടന്നു പോവുകയാണ്. ഇതുമൂലം ഉണ്ടാവുന്ന ജീവിത പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നതിലാണ് ജനങ്ങൾക്ക് താല്പര്യം.

കര്‍ണാടകത്തിലെ വരള്‍ച്ചയും രാഷ്ട്രീയനാടകവും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന കർ'നാടക' ത്തിന് ഇന്ന് തിരശീല വീണു. നിയമസഭയിലെ കോൺഗ്രസ്- ജെ.ഡി.എസ് അംഗങ്ങളുടെ കൂറുമാറ്റത്തെ തുടർന്ന്, എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ സഖ്യ സർക്കാർ പ്രതിസന്ധിയിലായിരുന്നു. 12 കോൺഗ്രസ് അംഗങ്ങളും 3 ജെ.ഡി.എസ് അംഗങ്ങളും ഉൾപ്പെടെ 15 ഭരണപക്ഷ അംഗങ്ങളാണ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ച് എം.എൽ.എ സ്ഥാനത്തു നിന്നും രാജിവച്ചത്. ഇതിനെ തുടർന്ന് ഈ എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലുകളിലേക്ക് മാറ്റുകയും വിലപേശലുകളും ഭീഷണികളും അനുനയശ്രമങ്ങളും നടക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ ചിലർ ഇടക്ക് ഭരണമുന്നണിയുടെ അനുനയ ശ്രമങ്ങൾക്ക് വഴങ്ങി എന്ന് തോന്നിസിച്ചെങ്കിലും വീണ്ടും നിലപാട് മാറ്റി.

എന്തായാലും, നിയമസഭയിലെ കുഴമറിച്ചിലുകളിൽ നേരിട്ട് ഇടപെടാൻ തയ്യാറാവാതെ ചില നിർദ്ദേശങ്ങൾ മാത്രം നൽകി മാറിനിൽക്കുന്ന നിലപാടാണ് സുപ്രിം കോടതി കൈക്കൊണ്ടത്. നിലവിലുള്ള അവസ്ഥയിൽ അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമേ കർണാടകത്തിൽ കുമാരസ്വാമി മന്ത്രിസഭ നിലനിൽക്കൂ എന്നതാണ് അവസ്ഥ. ഈ 15 അംഗങ്ങൾ മാറി നിന്നാലും അവരെ സ്പീക്കർ കൂറുമാറ്റ നിയമം ഉപയോഗിച്ച് അയോഗ്യരാക്കിയാലും കുമാര സ്വാമി മന്ത്രിസഭയ്ക്ക് നിലനിൽക്കാനാവില്ല. ഒടുവിൽ കിട്ടുന്ന വാർത്തകൾ അനുസരിച്ച് വിശ്വാസ പ്രമേയ ചർച്ചകൾ നീട്ടികൊണ്ടു പോയി വോട്ടെടുപ്പ് വൈകിക്കാനും അങ്ങനെ ഈ നാടകം നീണ്ടുപോകാനുമാണ് സാദ്ധ്യത.

എന്നാൽ, സംസ്ഥാന തലസ്ഥാനത്തെ ഈ രാഷ്ട്രീയ നാടകങ്ങളിൽ അവിടുത്തെ ജനങ്ങൾ ഒട്ടും തല്പരല്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം കർണാടകം കടുത്ത വരൾച്ചയുടെ കടന്നു പോവുകയാണ്. ഇതുമൂലം ഉണ്ടാവുന്ന ജീവിത പ്രതിസന്ധി എങ്ങനെ പരിഹരിക്കാം എന്നതിലാണ് ജനങ്ങൾക്ക് താല്പര്യം.

കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ഈ രാഷ്ട്രീയ പ്രതിസന്ധി നിരന്തരം വാർത്തയാവുമ്പോഴും വരൾച്ച ഉൾപ്പെടെയുള്ള കർണാടകയിലെ മറ്റിതര പ്രശ്നങ്ങൾ മാദ്ധ്യമങ്ങളുടെ ചട്ടക്കൂടിന് പുറത്താവുകയാണ്. അതിൽ ഏറ്റവും പ്രധാനം സംസ്ഥാനത്തെ കൊടും വരൾച്ചയാണ്. കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അടുത്തിടെ പുറത്തുവിട്ട ഒരു കണക്കനുസരിച്ച് സംസ്ഥാനത്തെ 176 താലൂക്കുകളിൽ 156 എണ്ണം വരൾച്ചയെ അഭിമുഖീകരിക്കുകയാണ്. ഇതിൽ 107 എണ്ണം കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്ക് കിഴക്കൻ കാലവർഷം ദുർബ്ബലമായതിനെ തുടർന്നാണിത്.

2018-19 വർഷത്തെ സാമ്പത്തിക സർവെ അനുസരിച്ച് മഴക്കുറവിനെ തുടർന്നുണ്ടായ വരൾച്ചയിൽ സംസ്ഥാനത്തെ കാർഷിക മേഖല 4.8 ശതമാനം നെഗറ്റിവ് വളർച്ചാനിരക്കിലാണ്. കർണാടകത്തിലെ വടക്ക്, തെക്ക്, തീരദേശ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളും മഴലപാതയിൽ പിന്നോട്ടാണ്.

കർണാടകത്തിലെ തലസ്ഥാന നഗരിയായ ബംഗളൂരുവും കുടിവെള്ള ക്ഷാമം നേരിടുകയാണ്. പ്രതിദിന ജല ഉപഭോഗം 50 ലിറ്ററിന് താഴേക്ക് പോയ 11 ബംഗളൂരിവിന്റെ സ്ഥാനം രണ്ടാം സ്ഥാനത്താണെന്ന് ബി.ബി.സി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കും വിധം കടുത്ത കുടിവെള്ള ക്ഷാമവും കലസേചന സൗകര്യവും ഗ്രാമ-നഗര ഭേദമന്യേ കർണാടകത്തെ വീർപ്പുമുട്ടിക്കുമ്പോഴാണ് സംസ്ഥാനത്തെ ജനപ്രതിനിധികൾ കൂറുമാറ്റവും രാജിനാടകങ്ങളുമായി റിസോർട്ടുകളിലും നക്ഷത്ര ഹോട്ടലുകളിലും മദിക്കുന്നത് എന്ന ദുഃഖസത്യം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് കർണാടകത്തിലെ ഒറ്റപ്പെട്ട ഒരു സംഭവം മാത്രമല്ല. മറിച്ച് രാജ്യമൊട്ടുക്ക് കണ്ടുവരുന്ന അങ്ങേയറ്റം അറപ്പുളവാക്കുന്ന കാഴ്ചയാണ്.

ജനങ്ങൾ ഏതേതുവിധത്തിൽ കഷ്ട്ടപെട്ടാലും തങ്ങളുടെ ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും ഉറപ്പുവരുത്താൻ ജനപ്രതിനിധികൾക്ക് യാതൊരു മാറ്റിയും ഇല്ലാതായിരിക്കുന്നു. പ്രകൃതിയെ കൊള്ളയടിച്ചതും ണ് നിയമലംഘനങ്ങൾ നടത്തിയും ഉണ്ടാക്കുന്ന ധനത്തിൽ പങ്കുപറ്റുന്നവരായി മാറാൻ ഇവർക്ക് മാറ്റിയില്ലാതായിരിക്കുന്നു.

കർണാടകം കടുത്ത വേനലിൽ വീർപ്പുമുട്ടുകയാണെങ്കിൽ വടക്കു- കിഴക്കൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കൊടിയ പ്രളയത്തെയാണ് നേരിടുന്നത്. എല്ലാ ജീവിതോപാധികളും നഷ്ടപ്പെട്ട ജനങ്ങൾ പ്രാണഭയത്താൽ സുരക്ഷിത സ്ഥാനങ്ങൾ തെറ്റി ഓടിപ്പോകുന്ന കാഴ്ചകളാണ് അവിടങ്ങളിൽ നിന്നും എത്തുന്നത്. പ്രകൃതിപ്രതിഭാസങ്ങളിലെ അനിശ്ചിതത്വം കാരണം ഉണ്ടാവുന്ന കടുത്ത വരൾച്ചയും അതിഭീകരമായ പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും നമ്മുടെ ജീവിതത്തിൽ ഏൽപ്പിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയും അവയുടെ പരിഹാരങ്ങളെ പറ്റിയും സർക്കാരുകൾ ഒട്ടും ഉൽക്കണ്ട പുലർത്തുന്നില്ല.


Read More >>