തൃശൂരിൽ സുരേഷ് ​ഗോപിയെന്ന് സൂചന

തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശൂരിനെ പരിഗണിക്കുന്നത്.

തൃശൂരിൽ സുരേഷ് ​ഗോപിയെന്ന് സൂചന

സിനിമാ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ​ഗോപി തൃശൂർ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ദില്ലിയില്‍ നിന്നും വരുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനാണ് നേരത്തെ തൃശൂര്‍ സീറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇവിടെ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട് സീറ്റിലേക്ക് മാറിയതോടെ തൃശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശൂരിനെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്തണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരില്‍ എത്തിയത്.

സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി വരുന്നതോടെ തൃശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ടി.എന്‍ പ്രതാപനും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവും പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.

Read More >>