എന്‍.ആര്‍.സിയില്‍ നിന്ന് രണ്ടായിരം ട്രാന്‍സ്ജന്‍ഡറുകള്‍ പുറത്ത്; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

അസമിലെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ആദ്യ ജഡ്ജായ സ്വാതി ബിധന്‍ ആണ് സുപ്രിംകോടതിയെ സമീപിച്ചത്.

എന്‍.ആര്‍.സിയില്‍ നിന്ന് രണ്ടായിരം ട്രാന്‍സ്ജന്‍ഡറുകള്‍ പുറത്ത്; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ (എന്‍.ആര്‍.സി) നിന്ന് രണ്ടായിരത്തോളം ട്രാന്‍സ്ജന്‍ഡറുകള്‍ പുറത്തായെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രിംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് നോട്ടീസയച്ചത്.

അസമിലെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ആദ്യ ജഡ്ജായ സ്വാതി ബിധന്‍ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ലിംഗക്കോളത്തില്‍ പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അടയാളപ്പെടുത്താന്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് മേല്‍ നിര്‍ബന്ധം ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.

എന്‍.ആര്‍.സി കോളത്തില്‍ സ്ത്രീയ്ക്കും പുരുഷനും പുറമേ, മറ്റുള്ളവര്‍ എന്നൊരു വിഭാഗം ഉണ്ടായിരുന്നതായും സ്വാതി ബിധന്‍ ചൂണ്ടിക്കാട്ടുന്നു.

2019ലെ ട്രാന്‍സജന്‍ഡേഴ്‌സ് പേഴ്‌സണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്) നിയമപ്രകാരം ഇവര്‍ക്കെതിരെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലയില്‍ ഒന്നും വിവേചനം പാടില്ല. ഇതിന് കടകവിരുദ്ധമായാണ് എന്‍.ആര്‍.സിയുടെ വിവരശേഖരണം.

Next Story
Read More >>