ഹൗഡി മോദിയില്‍ ആവേശം; മോദിയും ട്രംപും ഒരേ വേദിയില്‍

വേദിയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുമുണ്ടായേക്കും

ഹൗഡി മോദിയില്‍ ആവേശം; മോദിയും ട്രംപും ഒരേ വേദിയില്‍

ഹൂസ്റ്റണ്‍: അമ്പതിനായിരം അമേരിക്കന്‍ ഇന്ത്യയ്ക്കാര്‍ തടിച്ചുകൂടിയ ഹൂസ്റ്റണിലെ ഹൗഡി മോദി വേദിയില്‍ ആവേശത്തിരയിളക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും.

നാനൂറ് കലാകാരന്മാര്‍ അണിനിരന്ന പരിപാടിയുടെ അകമ്പടിയോടെയാണ് മോദിയെ വേദി വരവേറ്റത്. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തിലാണ് പരിപാടി. സ്റ്റേഡിയത്തിലേക്ക് എത്തിയ മോദിയെ ആഹ്ളാദാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്.

അര മണിക്കൂറാണ് മോദി പ്രസംഗിക്കുന്നത്. മോദിക്ക് മുമ്പെ ഡൊണാള്‍ഡ് ട്രംപും സദസ്സിനെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ സമയം 11.30നാണ് മോദിയുടെ പ്രസംഗം.

ഹൂസ്റ്റണിലെ ശ്രീസിദ്ധി വിനായക് ക്ഷേത്രവും നഗരത്തിലെ ഗുജറാത്തി സമാജവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റണില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിന് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് തിരിക്കും.

Next Story
Read More >>