പ്രമുഖ വ്യവസായി എം.എ മുഹമ്മദ് അന്തരിച്ചു

അഹമ്മദീയ ജമാഅത്ത് മുന്‍ കേരള അമീര്‍ ആയിരുന്നു

പ്രമുഖ വ്യവസായി എം.എ മുഹമ്മദ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും അഹമ്മദീയ ജമാഅത്ത് മുന്‍ കേരളാ അമീറുമായ എം.എ മുഹമ്മദ് (87) അന്തരിച്ചു. സാമൂഹ്യസേവനരംഗത്ത് നിസ്തുല സേവനങ്ങളര്‍പ്പിച്ച ഇദ്ദേഹം കാലിക്കറ്റ് ടൈല്‍ കമ്പനി മാനേജിങ് ഡയറക്ടറും ഫറോക്ക് ബോര്‍ഡ് ചെയര്‍മാനുമാണ്. മയ്യിത്ത് മകന്‍ പരേതനായ എം.എ അബ്ദുല്‍ അസീസിന്റെ മുക്കത്തിനടുത്ത സൗത്ത് കൊടിയത്തൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാളെ രാവിലെ വരെ പൊതു ദര്‍ശനത്തിനു വെക്കും. ശേഷം ഖബറടക്കാനായി നാളെ പഞ്ചാബിലെ ഖാദിയാനിലേക്ക് കൊണ്ടുപോകും.

ഭാര്യമാര്‍: പരേതയായ കെ. ആസ്യ, ജമീല. മക്കള്‍: പരേതനായ എം.എ അബ്ദുല്‍ അസീസ്, എം.എ നാസര്‍ (കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്), എം.എ അഷ്‌റഫ് (ഫറോക്ക് ബോര്‍ഡ് ഡയറക്ടര്‍), എം.എ ബഷീര്‍ (ഫറോക്ക് ബോര്‍ഡ് ഡയറക്ടര്‍), എം.എ റുഖിയ, എം.എ നര്‍ഗീസ്, എം.എ സലീന, എം.എ നജീന, എം.എ ഷെമീന, എം.എ സൗബിന, എം.എ രഹ്ന. മരുമക്കള്‍: എ.എം കുട്ടിഹസ്സന്‍, ഡോ. കെ.കെ അഹമ്മദ്കുട്ടി, പരേതനായ യൂസഫ് സിദ്ദീഖ് (ജോ. ആര്‍.ടി.ഒ), ഡോ. കെ.ടി സലീം, ഡോ. എം.എ മജീദ്, ഡാ. നസീം, എം ഹരീറ (ഫറോക്ക്), ബി.പി സുഹറ, അഫ്രീന്‍. സഹോദരങ്ങള്‍: പരേതനായ എം.എ ഹുസൈൻ, എം.എ ലവകുട്ടിഹാജി, എം.എ അബ്ദുറഹ്മാൻ ഹാജി (ആൾ കേരള ടൈൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി), എം.എ അബ്ദുസ്സലാം (ഖാദി കൊടിയത്തൂർ), എം.എ അഷ്റഫ് (ഫാത്തിമ ജ്വല്ലറി), എം.എ കബീർ (എം.എ ട്രേഡേഴ്സ്), പരേതയായ എം.എ ആയിഷ, എം.എ ഫാത്തിമ, എം.എ ഇത്തയ്യ, എം.എ. ഖദീജ.

Read More >>