വിരട്ടലും ഭയപ്പെടുത്തലും ഇങ്ങോട്ടുവേണ്ട എന്‍.എസ് എസിനെതിരെ കോടിയേരി

പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ എന്‍.എസ്.എസിന് തിരിച്ചടിയാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

വിരട്ടലും ഭയപ്പെടുത്തലും ഇങ്ങോട്ടുവേണ്ട  എന്‍.എസ് എസിനെതിരെ കോടിയേരി

കോഴിക്കോട്: പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ എന്‍.എസ്.എസിന് തിരിച്ചടിയാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് സമുദായ അംഗങ്ങള്‍ പോലും പരസ്യമായ രാഷ്ട്രീയ നിലപാട് ഇഷ്ടപ്പെടുകയില്ല. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസ് സമുദായപുരോഗതിയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ എന്‍.എസ്.എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. നേരത്തെ എന്‍.എസ്.എസ് എന്‍.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.1982 ല്‍ എന്‍.ഡി.പിയുമായി മുന്നണി രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഭരിച്ചത്. എന്നാല്‍ 1987ല്‍ ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഇത്തരം ഇടപെടലുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരം വിരട്ടലിന്റെയും ഭയപ്പെടുത്തലിന്റെയും മുമ്പില്‍ സി.പി.എം വിധേയമാവാന്‍ പോവുന്നില്ല. എന്‍.എസ്.എസ് നേരത്തെയും സി.പി.എം വിരുദ്ധനിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ പുതുമയുള്ള കാര്യമല്ല. എന്‍.എസ്.എസിന്റെ അണികളെ മുന്‍നിര്‍ത്തി എന്‍.എസ്.എസ് നേതൃത്വത്തിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ മുന്നണിക്ക് കേരളത്തില്‍ കരുത്തുണ്ട്. എന്‍.എസ്.എസ് ബി.ജെ.പി പക്ഷത്താണോ കോണ്‍ഗ്രസ് പക്ഷത്താണോ എന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണം. അതു പറയുന്നതിന് പകരം വളഞ്ഞ വഴിലുള്ള ആക്രമണം വേണ്ട. ഇത്തരത്തിലുള്ള നിഴല്‍ യുദ്ധം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാരദ തട്ടിപ്പുകേസ് ശരിശായ രീതിയില്‍ മുന്നോട്ടുപോവണമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നിരവധി തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ മമതയെ കൂടനിര്‍ത്താമെന്നു കണ്ട് ഇത്രയും കാലം ബി.ജി.പി മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ മമത ബി.ജെ.പിക്കെതിരെ തിരിഞ്ഞതാണ് നടപടിക്ക് കാരണം. സി.ബി.ഐ ഇടപ്പെടലിന് ഇന്നലത്തെ ദിവസം തിരഞ്ഞെടുത്തതിലും കൃത്യമായ ലക്ഷ്യമുണ്ട്. ഇടതുപക്ഷത്തിന്റെ മഹാറാലി കല്‍ക്കത്തയില്‍ ഇന്നലെ നടന്നു. കല്‍ക്കട്ടയില്‍ നടന്ന റാലിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുക എന്നതുകൂടി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More >>