കേരളത്തില്‍ എല്‍ ഡി എഫ് തകര്‍ന്നടിയുമെന്ന് ടൈംസ് നൗ വി എം ആര്‍ സര്‍വേഫലം

ബി.ജെ.പി കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു.

കേരളത്തില്‍ എല്‍ ഡി എഫ് തകര്‍ന്നടിയുമെന്ന് ടൈംസ് നൗ വി എം ആര്‍ സര്‍വേഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയെന്ന് ടൈംസ് നൗ വി.എം.ആര്‍ സര്‍വേഫലം. കേരളത്തില്‍ യു.ഡി.എഫിന് 17 സീറ്റുകള്‍ ലഭിക്കും. ഇടതുപക്ഷം കേവലം രണ്ടു സീറ്റുകളിലൊതുങ്ങുമെന്നും ബി.ജെ.പി കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു.


ദേശീയ തലത്തില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്നും കേരളത്തില്‍ വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം കേരളത്തിലും, തമിഴ്നാട്ടിലും കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം നല്‍കുമെന്ന് ഫലം സൂചിപ്പിക്കുന്നു.

തമിഴ്നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം 33 സീറ്റുകള്‍ നേടും. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് തമിഴ്നാട്ടില്‍ 6 സീറ്റിലേക്ക് ഒതുങ്ങും.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 12 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന്. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റുകളൊന്നും ലഭിക്കില്ലെന്നും, ബി.ജെ.പിക്ക് ലഭിച്ച രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

Read More >>