ട്രംപിനു ഇറാന്റെ മറുപടി - ആണവായുധം വേണ്ട;സമാധാനക്കേടുണ്ടാക്കുന്നത് യു.എസ്

.' ഇറാൻ ആണവായുധം ആവശ്യപ്പെടുന്നില്ല. പശ്ചിമേഷ്യൻ മേഖലയിലെ യു.എസ്സിന്റെ സൈനിക വിന്യാസം മേഖലയിൽ സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കും. ഇറാനിലെ ജനങ്ങളെ വേദനപ്പിക്കുകയാണ് യു.എസ് ' - ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ്

ട്രംപിനു ഇറാന്റെ മറുപടി - ആണവായുധം വേണ്ട;സമാധാനക്കേടുണ്ടാക്കുന്നത് യു.എസ്

തെഹ്‌റാൻ: ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് ഇറാനെ തടയുകയാണ് തങ്ങൾ ചെയ്യുന്നതെന്ന യു.എസ്സിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഇറാൻ. ആണവായുധങ്ങൾ ഇറാന് ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് തിരിച്ചടിച്ചു. തിങ്കളാഴ്ച ട്വിറ്ററിലൂടെയായിരുന്നു സരീഫിന്റെ മറുപടി.' ഇറാൻ ആണവായുധം ആവശ്യപ്പെടുന്നില്ല. പശ്ചിമേഷ്യൻ മേഖലയിലെ യു.എസ്സിന്റെ സൈനിക വിന്യാസം മേഖലയിൽ സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കും. ഇറാനിലെ ജനങ്ങളെ വേദനപ്പിക്കുകയാണ് യു.എസ് '- അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അൽ ഖുമൈനി നേരത്തെ തന്നെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ആണവായുധങ്ങൾ കൈവശം വയ്ക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇത്തം ആയുധങ്ങൾ നിരോധിച്ചുകൊണ്ട് ഒരു ഫത്വ വരെ അദ്ദേഹം ഇറക്കിയിരുന്നുവെന്നും സരിഫ് ട്വീറ്റിൽ പറഞ്ഞു.

ഇറാനിൽ ഭരണ മാറ്റത്തിനു യു.എസ് ശ്രമിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ജപ്പാൻ സന്ദർശനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. കൂടുതൽ ശക്തമായ രാജ്യമായി മാറാൻ ഇറാന് ഇനിയും അവസരമുണ്ട്. ഇപ്പോഴത്തെ ഇറാൻ നേതൃത്വത്തെ മാറ്റാൻ ആഗ്രഹമില്ല. അവർ അണാവായുധം നിർമ്മിക്കരുതെന്ന് മാത്രമേ യു.എസ് ആഗ്രഹിക്കുന്നുള്ളൂവെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. പുതിയ ആണകരാർ ഉണ്ടാക്കാൻ ഇറാന് താൽപര്യമുണ്ടെന്ന് കരുതുന്നതായും അത് സാദ്ധ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, പ്രവൃത്തി വാക്കുകളിലല്ല വേണ്ടതെന്ന് സരിഫ് തിരിച്ചടിച്ചു. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിൽ 'യഥാർത്ഥ' ട്രംപിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെളിയിക്കണമെന്നും സരിഫ് ട്വീറ്റ് ചെയ്തു.

Read More >>